കേരളത്തിൽ ന്യൂനമർദ്ദം വരുന്നു; ഇന്നും മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ

2 0
Read Time:2 Minute, 18 Second

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ നാല് മണിയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത.

റെഡ് അലേർട്ട്
ഇന്ന് : പത്തനംതിട്ട, കോട്ടയം, ഇടുക്കി
നാളെ : പത്തനംതിട്ട

തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്‍റെയെല്ലാം ഫലമായി കേരളത്തിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 22 വരെ അതിതീവ്രമായ മഴക്കും, മെയ്‌ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Happy
Happy
38 %
Sad
Sad
25 %
Excited
Excited
0 %
Sleepy
Sleepy
13 %
Angry
Angry
0 %
Surprise
Surprise
25 %

Related posts