Read Time:38 Second
ചെന്നൈ : അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയും ഡി.എം.കെ. മുൻ നേതാവുമായ ജാഫർ സാദിക്കിന്റെ ഭാര്യ ആമിനയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു.
നുങ്കമ്പാക്കത്തുള്ള ഇ.ഡി. ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നീണ്ടു.
കഴിഞ്ഞ മാസം സാദിക്കിന്റെ വീട് അടക്കം 30 ഓളം കേന്ദ്രങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.