Read Time:53 Second
ഊട്ടി : നീലഗിരി പൈതൃക തീവണ്ടിപ്പാതയിലെ ഹിൽ ഗ്രോവ് റെയിൽവേസ്റ്റേഷനിൽ കാട്ടാനകൾ ഇറങ്ങി ഓഫീസിലും സമീപത്തെ മുറികളിലും നാശങ്ങൾ വിതച്ചു.
ബുധനാഴ്ച പുലർച്ചെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം കാടിറങ്ങി റെയിൽവേസ്റ്റേഷനിൽ എത്തിയത്.
ആനകൾ കുടിവെള്ള പൈപ്പ് ലൈൻ, ഫർണിച്ചറുകൾ, കതക് തുടങ്ങിയവ നശിപ്പിച്ചു. കുറേ സമയത്തിനുശേഷം കാട്ടിലേക്ക് തിരിച്ചുപോയി.
ഹിൽ ഗ്രോവ് റെയിൽവേസ്റ്റേഷൻ പരിസരം കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
ട്രെയിൻ ഗതാഗതവും തടസ്സപ്പെടാറുണ്ട്.