സംസ്ഥാനത്തെ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി

0 0
Read Time:1 Minute, 23 Second

ചെന്നൈ : ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതും പഠനനിലവാരം കുറഞ്ഞതുമായ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം അണ്ണാസർവകലാശാല റദ്ദാക്കി.

പഠനനിലവാരം മോശമായതോടെ പ്രവേശനത്തിനെത്തുന്നവർ അഞ്ച് ശതമാനത്തിൽ താഴെയായ കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കിയതെന്ന് അണ്ണാസർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. വേൽരാജ് അറിയിച്ചു.

കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ 67 എൻജിനിയറിങ് കോളേജുകളിൽ പ്രവേശനത്തിനെത്തിയ വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറവായിരുന്നു.

2024-2025 വിദ്യാഭ്യാസവർഷത്തിലും പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറഞ്ഞാൽ ഈ എൻജിനിയറിങ് കോളേജുകളുടെ അംഗീകാരവും റദ്ദാക്കുമെന്നും വി.സി. അറിയിച്ചു.

അംഗീകാരം റദ്ദാക്കിയ 15 എൻജിനിയറിങ് കോളേജുകളിലെ 350 വിദ്യാർഥികൾക്ക് മറ്റ് കോളേജുകളിൽ പ്രവേശനം നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts