Read Time:54 Second
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി അജ്ഞാത ഫോൺസന്ദേശം.
ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലാണ് സന്ദേശം ലഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. േഫാൺ വിളിച്ചയാൾ ഹിന്ദിയിലാണ് സംസാരിച്ചത്.
മധ്യപ്രദേശിൽനിന്നാണ് ഫോൺ വന്നതെന്ന് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് കണ്ടെത്തി.
മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു.