Read Time:1 Minute, 4 Second
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കി ഇ-മെയിൽ സന്ദേശം.
അഞ്ചിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ സ്ഫോടനം നടക്കുമെന്നും അറിയിച്ച് വിമാനത്താവളം ഡയറക്ടർക്കാണ് ഇ-മെയിൽ ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30-ന് ആദ്യ മെയിൽ ലഭിച്ചു.
പിന്നീട് രാവിലെ 8.30-ന് വീണ്ടും ഇതേസന്ദേശം ഒരിക്കൽക്കൂടിയെത്തി. പോലീസും സി.ഐ.എസ്.എഫ്. അടക്കം സുരക്ഷാസേനയും വിമാനത്താവളത്തിൽ പരിശോധനനടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല.
വ്യാജ ഇ-മെയിൽ വിലാസത്തിൽനിന്നാണ് സന്ദേശമെത്തിയതെന്ന് വ്യക്തമായി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.