Read Time:1 Minute, 14 Second
ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു.
വേളാച്ചേരിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിയെയാണ് ബന്ധുവായ രാമനാഥപുരം സ്വദേശി എസ്. സഭാപതി (27) തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ താത്‌പര്യം പ്രകടിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.
പക്ഷേ അവർ നിരസിച്ചു. പ്രകോപിതനായ സഭാപതി സുഹൃത്തുക്കളായ ഹരിഹരൻ (20), വി. രാജേഷ് (39), എസ്. ശബരിനാഥൻ (25) എന്നിവരുടെ സഹായത്തോടെ കാറിൽ തട്ടികൊണ്ടുപോയി.
ആശുപത്രിയിലുള്ളവർ ഉടൻതന്നെ വേളാച്ചേരി പോലീസിൽ വിവരമറിയിച്ചു.
വാഹനപരിശോധന നടത്തിയ പോലീസ് വിഴുപുരം ജില്ലയിലെ ഒലക്കൂറിന് സമീപം വെച്ച് യുവതിയെ രക്ഷിച്ചു. നാലുപേരെയും അറസ്റ്റുചെയ്തു.