0
0
Read Time:1 Minute, 2 Second
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ തയ്യാറാകാൻ ജില്ലാനേതാക്കളോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.
പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പ്രസംഗിച്ചപ്പോഴാണ് ബി.ജെ.പി. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പായെന്ന് പറഞ്ഞത്.
തമിഴ്‌നാട്ടിൽ ബി.ജെ.പി. രണ്ടക്കം കടക്കുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന ചർച്ച ഇനിയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. ജയലളിത ഹിന്ദുത്വ നേതാവാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.