Read Time:1 Minute, 9 Second
ചെന്നൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി.
അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ പ്ലാസ് ഡോളി (31) യെയാണ് ബാതിക് എയർ വിമാനത്തിൽ കയറാനിരിക്കേ അറസ്റ്റുചെയ്തത്.
പശ്ചിമ ബംഗാളിലെ വിലാസമാണ് ഡോളിയുടെ പാസ്പോർട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി.
മലേഷ്യയിലേക്ക് പോകുന്നതിനായി ഏജന്റുമാർ മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നെന്ന് ഡോളി സമ്മതിച്ചു.
കൂടുതൽ അന്വേഷണത്തിനായി ഇയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.