ചെന്നൈ : പുതിയ ബസ് പാസ് ലഭിക്കുന്നതുവരെ സ്കൂൾ വിദ്യാർഥികൾക്ക് പഴയ ബസ് പാസ് ഉപയോഗിച്ച് യാത്രചെയ്യാമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്ക് സൗജന്യയാത്രയ്ക്കായുള്ള പുതിയ ബസ് പാസുകൾ നൽകാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുന്നു . വിദ്യാർഥികളുടെ മേൽവിലാസം, പഠിക്കുന്ന ക്ലാസ് ഉൾപ്പെടെയുള്ള പൂർണമായ വിവരങ്ങൾ ലഭിച്ചയുടൻ പുതിയ പാസ് നൽകുമെന്നും അറിയിച്ചു.
Read MoreDay: 29 May 2024
ജൂൺമാസവും പ്രത്യേക തീവണ്ടി സർവീസ് തുടരും: വിശദാംശങ്ങൾ
ചെന്നൈ : നാഗർകോവിൽനിന്ന് ചെന്നൈ എഗ്‌മോറിലേക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക തീവണ്ടിസർവീസ് ജൂൺമാസവും തുടരും. ജൂൺ രണ്ട്, 16, 30 തീയതികളിലാണ് സർവീസ് നടത്തുക. നാഗർകോവിൽനിന്ന് രാത്രി 11.15-ന് പുറപ്പെടുന്ന തീവണ്ടി (06019) പിറ്റേന്ന് രാവിലെ 11.15-ന് എഗ്‌മോറിലെത്തും. ജൂൺ മൂന്ന്, 17, ജൂലായ് ഒന്ന് എന്നീ തീയതികളിൽ എഗ്‌മോറിൽനിന്ന് ഉച്ചയ്ക്കുശേഷം മൂന്നിനുതിരിക്കുന്ന തീവണ്ടി (06020)പിറ്റേന്ന് രാവിലെ 3.15-ന് നാഗർകോവിൽ എത്തും.
Read More200 കോടി തട്ടിയ പ്രതി പിടിയിൽ
ചെന്നൈ : നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ്ഞ് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുപ്പൂർ ആലംപാളയത്തെ ദീപക് തിലകിനെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എം. ഗ്രൂപ്പ് കമ്പനി എന്നപേരിലുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ. 20 മാസത്തിനുള്ളിൽ നിക്ഷേപതുകയുടെ ഇരട്ടി നൽകാമെന്ന് വാഗ്ദാനംചെയ്ത് 8000 രൂപമുതൽ അഞ്ചുലക്ഷം രൂപവരെയാണ് കമ്പനി നിക്ഷേപമായി സ്വീകരിച്ചത്. 20 മാസം കഴിഞ്ഞപ്പോൾ ഏതാനുംപേർക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തിരിച്ചുനൽകി. എന്നാൽ, ഭൂരിഭാഗംപേർക്കും നിക്ഷേപതുക തിരിച്ചുനൽകിയില്ല. 4000 പേരാണ് കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. ഒരുവർഷമായി…
Read Moreവിലകൂടുതലെങ്കിലും ആവശ്യക്കാർ ഏറെ; നഗരത്തിലെ പുസ്തക-ബാഗ് വിപണിയിൽ തിരക്ക്
ചെന്നൈ : തിരുപ്പത്തൂരിനടുത്ത് റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതിനാൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ആറ് തീവണ്ടികൾ ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് സംഭവം. ബെംഗളൂരു-കന്യാകുമാരി, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈയിൽനിന്ന് മേട്ടുപ്പാളയത്തിലേക്കു പോകുന്ന നീലഗിരി എക്സ്പ്രസ്, കൊച്ചുവേളി- ഗൊരഖ്പുർ എക്സ്‌പ്രസ് ഉൾപ്പെടെ ഏഴ് തീവണ്ടികൾ ഒരുമണിക്കൂറോളം വൈകി. ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതിലൈനിലെ തകരാർ പരിഹരിച്ച് തീവണ്ടികൾ യാത്ര തുടർന്നു.
Read Moreസംസ്ഥാനത്തെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് പരിഗണനയിൽ
ചെന്നൈ : തമിഴ്‌നാട്ടിലെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നകാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. സംസ്ഥാനത്ത് വെറുതെക്കിടക്കുന്ന 80 ഹെലിപാഡുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാകും പദ്ധതി നടപ്പാക്കുക. വിവിധ സർക്കാർ ഏജൻസികളെയും സ്വകാര്യസംരംഭകരെയും ഏകോപിപ്പിച്ചുകൊണ്ട് തമിഴ്‌നാട് വ്യവസായവികസന കോർപ്പറേഷ (ടിഡ്‌കോ)നാണ് ഹെലികോപ്റ്റർ സർവീസ് യാഥാർഥ്യമാക്കാനൊരുങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ ആഭ്യന്തര വ്യോമയാന നയവും ഹെലികോപ്റ്റർ നയവും ഇതിന് ഉപയോഗപ്പെടുത്തും. ഹെലികോപ്റ്റർ സർവീസിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഹെലി ദിശ, ഹെലി സേവ പോർട്ടലുകളും ഉപയോഗിക്കും. ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നതുസംബന്ധിച്ച വിവിധ ഏജൻസികളുമായി ടിഡ്‌കോ ചർച്ച തുടങ്ങിക്കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തി ഹെലിപാഡുകൾ…
Read Moreസംസ്ഥാനത്ത് ചൂട് തുടരും
ചെന്നൈ : കാറ്റിന്റെഗതി വടക്ക്ദിശയിൽ തന്നെ തുടരുന്നതിനാൽ തമിഴ്‌നാട്ടിൽ ഇനിയും മൂന്നുദിവസം ചൂടുകൂടിയ നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെദിശ വടക്ക് ഭാഗത്തേക്ക് തുടരുന്നതിനാൽ കടലിൽനിന്ന് കരയിലേക്കുള്ള കാറ്റിന്റെ വേഗം കുറഞ്ഞതാണ് ചൂട് കൂടിയ നിലയിൽ തുടരാൻ കാരണമായതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ചൂട്കൂടിയ തോതിൽ അനുഭവപ്പെടുന്ന ‘കത്തിരിക്കാലം’കഴിഞ്ഞെങ്കിലും ചൂട് തുടരുകയാണ്. നഗരത്തിൽ 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്. തമിഴ്‌നാട്ടിൽ ഭൂരിഭാഗം ജില്ലകളിലും ചൂട് 38-നും 39 ഡിഗ്രിക്കും ഇടയിലാണ്. റെമാൽ ചുഴലിക്കാറ്റിനെത്തുടർന്ന് കാറ്റിന്റെ ദിശമാറിയതാണ് ചൂട്കൂടാൻ കാരണം. സാധാരണ കേരളത്തിൽ…
Read Moreറെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതോടെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
ചെന്നൈ : തിരുപ്പത്തൂരിനടുത്ത് റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതിനാൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ആറ് തീവണ്ടികൾ ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് സംഭവം. ബെംഗളൂരു-കന്യാകുമാരി, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈയിൽനിന്ന് മേട്ടുപ്പാളയത്തിലേക്കു പോകുന്ന നീലഗിരി എക്സ്പ്രസ്, കൊച്ചുവേളി- ഗൊരഖ്പുർ എക്സ്‌പ്രസ് ഉൾപ്പെടെ ഏഴ് തീവണ്ടികൾ ഒരുമണിക്കൂറോളം വൈകി. ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതിലൈനിലെ തകരാർ പരിഹരിച്ച് തീവണ്ടികൾ യാത്ര തുടർന്നു.
Read More