റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതോടെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

0 0
Read Time:54 Second

ചെന്നൈ : തിരുപ്പത്തൂരിനടുത്ത് റെയിൽവേപ്പാളത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണതിനാൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

ആറ് തീവണ്ടികൾ ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് സംഭവം.

ബെംഗളൂരു-കന്യാകുമാരി, ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈയിൽനിന്ന് മേട്ടുപ്പാളയത്തിലേക്കു പോകുന്ന നീലഗിരി എക്സ്പ്രസ്, കൊച്ചുവേളി- ഗൊരഖ്പുർ എക്സ്‌പ്രസ് ഉൾപ്പെടെ ഏഴ് തീവണ്ടികൾ ഒരുമണിക്കൂറോളം വൈകി. ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതിലൈനിലെ തകരാർ പരിഹരിച്ച് തീവണ്ടികൾ യാത്ര തുടർന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts