സംസ്ഥാനത്തെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് പരിഗണനയിൽ

0 0
Read Time:2 Minute, 46 Second

ചെന്നൈ : തമിഴ്‌നാട്ടിലെ നഗരങ്ങളെയും ചെറു പട്ടണങ്ങളെയും കോർത്തിണക്കി ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നകാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു.

സംസ്ഥാനത്ത് വെറുതെക്കിടക്കുന്ന 80 ഹെലിപാഡുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാകും പദ്ധതി നടപ്പാക്കുക.

വിവിധ സർക്കാർ ഏജൻസികളെയും സ്വകാര്യസംരംഭകരെയും ഏകോപിപ്പിച്ചുകൊണ്ട് തമിഴ്‌നാട് വ്യവസായവികസന കോർപ്പറേഷ (ടിഡ്‌കോ)നാണ് ഹെലികോപ്റ്റർ സർവീസ് യാഥാർഥ്യമാക്കാനൊരുങ്ങുന്നത്.

കേന്ദ്രസർക്കാരിന്റെ ആഭ്യന്തര വ്യോമയാന നയവും ഹെലികോപ്റ്റർ നയവും ഇതിന് ഉപയോഗപ്പെടുത്തും. ഹെലികോപ്റ്റർ സർവീസിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഹെലി ദിശ, ഹെലി സേവ പോർട്ടലുകളും ഉപയോഗിക്കും.

ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നതുസംബന്ധിച്ച വിവിധ ഏജൻസികളുമായി ടിഡ്‌കോ ചർച്ച തുടങ്ങിക്കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തി ഹെലിപാഡുകൾ പ്രവർത്തനക്ഷമമാക്കിയ ശേഷമാകും സംരംഭകരെ ക്ഷണിക്കുക.

നിലവിൽ വ്യത്യസ്ത സ്ഥാപനങ്ങളുടെ കീഴിലാണ് ഹെലിപാഡുകൾ. അവയെ ഏകോപിപ്പിക്കണം. ഹെലികോപ്റ്റർ സർവീസിനുള്ള നിരക്കുകൾ ഏകോപിപ്പിക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകണം.

തുടക്കത്തിൽ ഏതാനും പട്ടണങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്താനും ഘട്ടംഘട്ടമായി അത് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ഹെലികോപ്റ്റർ സർവീസ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് ടിഡ്‌കോയുടെ കണക്കുകൂട്ടൽ.

അടിയന്തരചികിത്സ ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാനും ശസ്ത്രക്രിയയ്ക്കുവേണ്ട അവയവങ്ങൾ എത്തിക്കുന്നതിനും ക്രമസമാധാനപ്രശ്നങ്ങൾ നേരിടുന്നതിന് സുരക്ഷാഭടൻമാരെ എത്തിക്കുന്നതിനും അവ സഹായിക്കും.

അതിനുപുറമേ വിനോദസഞ്ചാരികളും സർവീസ് ഉപയോഗപ്പെടുത്തും. സാധാരണ യാത്രക്കാർക്കായി ഹെലികോപ്റ്ററുകൾക്കുപുറമേ ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതും പരിഗണനയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts