Read Time:47 Second
ചെന്നൈ : തമിഴ്‌നാട് നിയമസഭയുടെ സമ്മേളനം ജൂൺ രണ്ടാംവാരത്തിൽ വിളിച്ചുചേർത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷമായിരിക്കും തീയതിയുടെ കാര്യം തീരുമാനിക്കുക.
നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരിയിലാണ് നടന്നത്. ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റ് അവതരണവുമാണ് ഇതിൽ നടന്നത്.
വിവിധ വകുപ്പുകൾക്കുള്ള ധനാഭ്യർഥനകൾ പാസാക്കാനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം തമിഴ്‌നാട് മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.