സ്‌പെഷ്യൽ സ്കൂളുകളിലേക്കും ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിച്ചു

0 0
Read Time:1 Minute, 0 Second

ചെന്നൈ : തമിഴ്നാട് സർക്കാറിന്റെ ഉച്ചഭക്ഷണ പദ്ധതി സന്നദ്ധസംഘടനകൾ നടത്തുന്ന 193 സ്പെഷ്യൽ സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഭിന്നശേഷിക്കാരായ 8,000 കുട്ടികൾക്ക് ഇത് പ്രയോജനം ചെയ്യും.

സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകളിലാണ് ജൂൺ മുതൽ സൗജന്യ ഉച്ചഭക്ഷണം നൽകുക. ഇതിനായി ഓരോ സ്കൂളുകളിലെയും കുട്ടികളുടെ കണക്കെടുക്കാൻ നിർദേശം നൽകിയതായി ഭിന്നശേഷി ക്ഷേമ വകുപ്പ് ഡയറക്ടർ എം.ലക്ഷ്മി അറിയിച്ചു.

സംസ്ഥാന സർക്കാർ അടുത്തിടെ തുടങ്ങിയ പ്രഭാതഭക്ഷണ പരിപാടിയും സ്പെഷ്യൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts