കേരളത്തിൽ വേനൽമഴ അതിശക്തമായി പെയ്തതോടെ ഏതാണ്ടൊരു മൺസൂൺ കാലാവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി. മൺസൂൺ ഏതാണ്ട് അടുത്തെത്തുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളില്‍ മൺസൂൺ പെയ്ത്ത് തുടങ്ങും. എന്നാൽ കേരളത്തിലെ സ്ഥിതിയല്ല ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ.
എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത് വടക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് പ്രവേശിച്ച് തൊട്ടുപിന്നാലെ തന്നെ തമിഴ്നാട്ടിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ്.
ഇതിനകം തന്നെ വടക്കുകിഴക്കൻ മൺസൂണിന്റെ മേഘശകലങ്ങൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം തമിഴ്നാടിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കർണാടകത്തിന്റെ ചില ഭാഗങ്ങളിലേക്കും മൺസൂൺ എത്തും.
ചെന്നൈ നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഭാഗികമായി മേഘങ്ങൾ നിറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 40- 41°C വരെ ഉയര്‍ന്ന കേരളത്തിലാണ് വടക്കുകിഴക്കൻ മൺസൂൺ ആദ്യം വന്നെത്തുകയെങ്കിലും ഒട്ടും താമസിക്കാതെ തന്നെ തമിഴ്നാട്ടിലേക്കും മഴ പടരും.
ശനിയാഴ്ചയോടെ കൃഷ്ണഗിരി, ധര്‍മപുരി, തിരുപത്തൂർ, സേലം, ഈറോഡ്, നീലഗിരി, തിരുച്ചിറപ്പള്ളി, നാമക്കൽ എന്നീ ജില്ലകളില്‍ മൺസൂൺ മഴ എത്തും. കോയമ്പത്തൂരിലെ ഗാട്ട് റൂട്ടുകളിലേക്കും മഴ എത്തിച്ചേരും.