ചെന്നൈ: ഇടിയുടെയും മിന്നലിൻ്റെയും അകമ്പടിയോടെ പെയ്ത കനത്ത വേനൽമഴയിൽ തിരുനെൽവേലിയിൽ റോഡുകൾ വെള്ളത്തിലായി. മഴയ്ക്ക് മുൻപ് തിരുനെൽവേലി ജില്ലയിൽ പകൽ സമയം താപനില വരെ ഉയർന്നതായിരുന്നു. അതിനുശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. ഇതോടെ ചൂട് കുറഞ്ഞു. ഇന്നലെ രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 143 അടി ജലനിരപ്പുള്ള പാപനാശം അണക്കെട്ട് 51 അടി വെള്ളം അധികമായി ലഭിച്ചു. സെക്കൻ്റിൽ 34.47 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിൽ നിന്ന് 254…
Read MoreMonth: May 2024
സുനിൽ ഛേത്രി വിരമിക്കൽ പ്രെഖ്യാപിച്ചു;
ഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍…
Read Moreഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണി; ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ
ചെന്നൈ : മധുര ജില്ലയിലെ ഉസിലംപട്ടിയിൽ ധനകാര്യസ്ഥാപനം കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടർന്നാണ് കൊള്ളനടത്താൻ മുൻ ബാങ്ക് ജീവനക്കാരൻകൂടിയായ ലെനിൻ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിൽ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനിൽ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോൾ പൂട്ടുതുറക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നിൽ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിൻ ഓടിപ്പോയത്. ബൈക്കിൽനിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം…
Read Moreഒടുവിൽ കേന്ദ്രം സിഎഎ നടപ്പാക്കി; പൗരത്വ സർട്ടിഫിക്കറ്റ് ഈ രാജ്യത്ത് നിന്നുള്ള 14 അഭയാർത്ഥികൾക്ക് ലഭിച്ചു
ഡൽഹി: എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ഓൺലൈൻ മുഖേനെ ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎ ക്കെതിരെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയത്. പാകിസ്താനിൽ നിന്നുള്ള അഭയാർഥികൾക്കാണ് പൗരത്വം നൽകിയത്. സിഎഎ രാജ്യത്തിൻ്റെ നിയമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ സിഎഎ…
Read Moreസംസ്ഥാനത്ത് ചൂടിന് ശമനം; നിയന്ത്രണം നീക്കി
ചെന്നൈ : വേനൽമഴയെത്തുടർന്ന് ചൂട് കുറഞ്ഞതോടെ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ചെന്നൈയിലും മധുരയിലുമായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
Read Moreഅടിമുടിമാറി കേരള ആർ.ടി.സി; ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ഉടൻ വിതരണ തുടങ്ങും
തിരുവനന്തപുരം: ബസുകളിൽ ലഘുഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിച്ചു. ബസുകളിൽ യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിച്ചതിന് പിന്നാലെയാണ് ലഘുഭക്ഷണ വിതരണത്തിലേക്കും കെഎസ്ആർടിസി കടക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ്…
Read Moreഈ ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്കുള്ള രാത്രികാല സർവീസ് റദ്ദാക്കി
ചെന്നൈ : ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിൽ എൻജിനിയറിങ് ജോലികൾ നടക്കുന്നതിനാൽ 16, 17 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട് റൂട്ടിലേക്കുള്ള രാത്രികാല തീവണ്ടി സർവീസുകളുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് 16,17 തീയതികളിൽ രാത്രി 9.30 നുള്ള സർവീസും 11.40-നുള്ള സർവീസും റദ്ദാക്കി. 16, 17, 18 തീയതികളിൽ ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 4.15-നുള്ള സബർബൻ തീവണ്ടി സർവീസും ഇതേ തീയതികളിൽ താംബരത്ത്നിന്ന് രാവിലെ 4.15-ന് ചെന്നൈ ബീച്ചിലേക്കുള്ള സബർബൻ തീവണ്ടി സർവീസും റദ്ദാക്കി.
Read Moreട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം
ചെന്നൈ: ട്രെയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം. ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ -എറണാകുളം എക്‌സ്പ്രസിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്.
Read Moreസ്കൂൾ വാഹന പരിശോധന ശക്തം; 14 ബസുകൾക്ക് നോട്ടീസ്
ചെന്നൈ : കോവിൽപട്ടി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിൽ സ്‌കൂൾ വാഹന പരിശോധനയിൽ തകരാർ കണ്ടെത്തിയ 14 വാഹനങ്ങൾക്ക് നോട്ടീസ് നൽകി. കോവിൽപട്ടി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൻ്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയാണ് ഇന്നലെ നടന്നത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നടന്ന പരിശോധനയിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.നെടുഞ്ചെഹിയ പാണ്ഡ്യൻ സ്‌കൂൾ വാഹന ഡ്രൈവർമാർക്കും സഹായികൾക്കും സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കുന്നതിനെക്കുറിച്ചും മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ചും വിശദീകരിച്ചു. അഗ്നിശമന സേനാംഗം എം.സുന്ദരരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിൽ തീപിടിത്തമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട അഗ്നിശമന നടപടികളും സ്‌കൂൾ…
Read Moreമൂന്ന് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു
ചെന്നൈ : കരൂരിൽ മൂന്ന് സ്കൂൾ വിദ്യാർഥികൾ കിണറ്റിൽ മുങ്ങിമരിച്ചത് നാടിനെ ഞെട്ടിച്ചു. കരൂർ ആണ്ടൽകോവിൽ ബുഡൂരിലെ രമേശിൻ്റെ മകൻ അശ്വിൻ (12). ഇതേ പ്രദേശത്തെ ശ്രീധറിൻ്റെ മകൻ വിഷ്ണു (11), ഇളങ്കോയുടെ മകൻ മാരിമുത്തു (11) എന്നിവരാണ് മരിച്ചത്. മൂവരും ഇതേ പ്രദേശത്തെ സ്‌കൂളിൽ പഠിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 3 പേരും കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ വൈകുന്നേരമായിട്ടും മൂന്നുപേരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും സംശയം തോന്നി പ്രദേശത്തെ സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തി. എന്നാൽ…
Read More