ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നുദിവസം നീളുന്ന കാട്ടാന കണക്കെടുപ്പ് തുടങ്ങി. മുതുമല, ആനമല, സത്യമംഗലം തുടങ്ങി, സംസ്ഥാനത്തെ അഞ്ച് കടുവസങ്കേതങ്ങളുടെ പരിധിയിലും പശ്ചിമഘട്ടത്തിലെ മറ്റു വനമേഖലകളിലുമാണ് കണക്കെടുക്കുന്നത്. ഹൊസൂർമുതൽ കന്യാകുമാരിവരെയുള്ള അതിർത്തികളിൽ സർവേ നടത്തുന്നുണ്ട്. കാട്ടാനകളുടെ സാന്നിധ്യമുള്ള വനമേഖലകളിലെ മുഴുവൻ ജീവനക്കാരും സർവേയിൽ പങ്കെടുക്കുന്നുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി പറഞ്ഞു. സർവേയിൽ പങ്കെടുക്കുന്നുവർക്ക് മുതുമല കടുവസങ്കേതത്തിൽ പരിശീലനം നൽകിയിരുന്നു. വനം ജീവനക്കാർക്കുപുറമേ, പരിസ്ഥിതിരംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളുടെ വൊളന്റിയർമാരും പങ്കെടുക്കുന്നുണ്ട്. 2023-ലെ കണക്കെടുപ്പുപ്രകാരം തമിഴ്‌നാട് വനാതിർത്തികളിൽ 2023 ആനകളുണ്ടെന്നാണ് റിപ്പോർട്ട്.…
Read MoreMonth: May 2024
എൻ.ഐ.എ. ഓഫീസിൽ പ്രധാനമന്ത്രിക്ക് വധഭീഷണിയുമായി ഫോൺ കോൾ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി അജ്ഞാത ഫോൺസന്ദേശം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലാണ് സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. േഫാൺ വിളിച്ചയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. മധ്യപ്രദേശിൽനിന്നാണ് ഫോൺ വന്നതെന്ന് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് കണ്ടെത്തി. മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു.
Read Moreഗോൾഡൻ വിസ കരസ്ഥമാക്കി രജനീകാന്ത്
ചെന്നൈ : യു.എ.ഇ.യുടെ ആദരമായി പത്തുവർഷത്തെ ഗോൾഡൻവിസ ഏറ്റുവാങ്ങി നടൻ രജനീകാന്ത്. അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും ടൂറിസം, സാംസ്കാരിക വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്കിൽനിന്ന് അദ്ദേഹം ഗോൾഡൻവിസ സ്വീകരിച്ചു. ഗോൾഡൻവിസ സമ്മാനിച്ച യു.എ.ഇ. ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അബുദാബിയിലെ ഗ്രാൻഡ് മോസ്‌ക്കും ബാപ്‌സ് ഹിന്ദുക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.
Read Moreതമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിൽ ചേരാൻ തിരക്ക്; കാരണം ഇത്
ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളിൽ ഉപരിപഠനം നടത്തുന്നവർക്ക് പ്രതിമാസം സാമ്പത്തികസഹായം നൽകുന്ന പദ്ധതിക്ക് വൻസ്വീകരണം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സഹായം നൽകാൻ തീരുമാനിച്ചതോടെ സർക്കാർ സ്കൂളുകളിൽ ചേരുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. കഴിഞ്ഞവർഷംചേർന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായി. ഇത്തവണ സർക്കാർസ്കൂളിൽ ചേരാനെത്തുന്ന ആൺകുട്ടികളുടെ എണ്ണവും കൂടി. സർക്കാർ സ്കൂളുകളിൽ ആറുമുതൽ പ്ലസ്ടുവരെയെങ്കിലും പഠിച്ച വിദ്യാർഥികൾക്ക് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്ന കാലയളവിൽ പ്രതിമാസം 1000 രൂപവീതം നൽകുന്നതാണ് പദ്ധതി. ‘പുതുമൈ പെൺ’ എന്നപേരിൽ കഴിഞ്ഞവർഷംമുതൽ പെൺകുട്ടികൾക്കായി ഇത്…
Read Moreസ്പൈഡർ നദിക്ക് കുറുകെ കേരള സർക്കാർ നിർമിക്കുന്ന തടയണ പ്രവൃത്തികൾ നിർത്തിവെക്കണം: പിണറായി വിജയന് സ്റ്റാലിൻ്റെ കത്ത്
ചെന്നൈ: സ്പൈഡർ നദിക്ക് കുറുകെ നിർമിക്കുന്ന തടയണ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: കാവേരി നദീതടത്തിലെ അമരാവതി (ബംബരു) ഉപതടത്തിൻ്റെ ഭാഗമായ സ്പൈഡർ നദിക്ക് കുറുകെ കേരള സർക്കാർ തടയണ നിർമിക്കുന്നതായി അടുത്തിടെ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതുമൂലം അമരാവതി നദിയിലെ നീരൊഴുക്ക് ക്രമാതീതമായി കുറയുമെന്ന ഭീതിയിലാണ് തമിഴ്‌നാട്ടിലെ കർഷകർ. തമിഴ്‌നാട് സർക്കാരോ കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റിയോ ഈ ബാരേജുമായി ബന്ധപ്പെട്ട പദ്ധതി വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.…
Read Moreസെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ ഒരു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി റെയിൽവേ പോലീസ്
ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ റെയിൽവേ പോലീസ് ഒരു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന രണ്ടു പേരെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബീഹാർ സംസ്ഥാനത്തിൽ നിന്നുള്ളയാളാണ് മോത്തി ബിന്ദ് ജ്യോതിദേവി ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ജ്യോതിദേവി ചെന്നൈ മേടവാക്കിൽ കൂലിപ്പണിക്കാരിയാണ്. ബിഹാറിൽ താമസിച്ചിരുന്ന മോത്തി ബിന്ദ് തൻ്റെ രണ്ട് കുട്ടികളുമായി വ്യാഴാഴ്ച ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ ടിക്കറ്റ് ഓഫീസിന് സമീപമുള്ള സീറ്റിൽ കുട്ടികളെ ഇരുത്തി, കുപ്പിയിൽ കുടിവെള്ള…
Read Moreസംസ്ഥാനത്തെ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി
ചെന്നൈ : ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതും പഠനനിലവാരം കുറഞ്ഞതുമായ 15 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം അണ്ണാസർവകലാശാല റദ്ദാക്കി. പഠനനിലവാരം മോശമായതോടെ പ്രവേശനത്തിനെത്തുന്നവർ അഞ്ച് ശതമാനത്തിൽ താഴെയായ കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കിയതെന്ന് അണ്ണാസർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. വേൽരാജ് അറിയിച്ചു. കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ 67 എൻജിനിയറിങ് കോളേജുകളിൽ പ്രവേശനത്തിനെത്തിയ വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറവായിരുന്നു. 2024-2025 വിദ്യാഭ്യാസവർഷത്തിലും പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം 25 ശതമാനത്തിൽ കുറഞ്ഞാൽ ഈ എൻജിനിയറിങ് കോളേജുകളുടെ അംഗീകാരവും റദ്ദാക്കുമെന്നും വി.സി. അറിയിച്ചു. അംഗീകാരം റദ്ദാക്കിയ 15 എൻജിനിയറിങ് കോളേജുകളിലെ 350…
Read Moreതനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗനിർണയം നടത്തിയ യുട്യൂബർ മാപ്പ് പറഞ്ഞു
ചെന്നൈ : തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗം സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുട്യൂബർ ഇർഫാൻ ക്ഷാമപണം നടത്തി. പൊതുജനാരോഗ്യ ഡയറക്ടറെ നേരിൽക്കണ്ട് ക്ഷമാപണക്കത്ത് നൽകി. അറിവില്ലാതെ ചെയ്തതാണെന്നും വീഡിയോയിലൂടെ തെറ്റ് ഏറ്റുപറയാമെന്നും അറിയിച്ചു. തുടർന്ന് ലിംഗനിർണയത്തിനെതിരേ യുട്യൂബിലൂടെ ബോധവത്കരണം നടത്തണമെന്ന വ്യവസ്ഥയോടെ ഇർഫാനെതിരേയുള്ള നടപടികൾ ഉപേക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇർഫാനും ഭാര്യയും ദുബായ് സന്ദർശിച്ചപ്പോൾ അവിടെവെച്ചാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത്. പിന്നീട് പാർട്ടിനടത്തി ഇത് പ്രഖ്യാപിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു. 30 ലക്ഷത്തോളംപേർ പിന്തുടരുന്ന…
Read Moreമകൻ അച്ഛനെ കുത്തിക്കൊന്നു
ചെന്നൈ : മദ്യപിച്ച് അമ്മയെ അസഭ്യംപറഞ്ഞ അച്ഛനെ മകൻ കുത്തിക്കൊന്നു. തിരുവള്ളൂർ ജില്ലയിലെ തിരുമഴിസൈയിലുള്ള ബാബുവിനെയാണ് (49) മകൻ തമിഴരശൻ (24) കൊലപ്പെടുത്തിയത്. മരപ്പണിക്കാരനായ ബാബു കഴിഞ്ഞദിവസം ജോലികഴിഞ്ഞു മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദേവിയുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ദേവിയെ അസഭ്യം പറഞ്ഞതോടെ തമിഴരശൻ അച്ഛനുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് വീട്ടിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ബാബു മരിച്ചു. തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreജോലിക്കിടെയുള്ള ബസ് യാത്രയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ടിക്കറ്റ് എടുക്കേണ്ടെന്ന പരാമർശം ; പോലീസുകാർക്ക് എതിരെ അന്വേഷണം ആരംഭിച്ചു
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ടിക്കറ്റെടുക്കാന്‍ തയാറാകാത്ത പൊലീസ് കോണ്‍സ്റ്റബിളിന്റെ വിഡിയോ വൈറല്‍. ചൊവ്വാഴ്ച നാഗര്‍കോവിലില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. കന്യാകുമാരി-തിരുനെല്‍വേലി ഹൈവേയിലെ നാങ്കുനേരി കോടതി സ്റ്റോപ്പില്‍ നിന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ബസില്‍ കയറിയത്. കണ്ടക്ടര്‍ കോണ്‍സ്റ്റബിളിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ടിക്കറ്റ് എടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസുകാരന്‍ പറയുന്നത്. യാത്രാ പാസുള്ള പൊലീസുകാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടന്നും അല്ലാത്തവര്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറുയന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ സര്‍ക്കാര്‍ ബസിലെ ജീവനക്കാര്‍ക്ക് ടിക്കറ്റില്ലാതെ…
Read More