ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Read MoreDay: 2 June 2024
ഇത് എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
Read Moreആനക്കൊമ്പ് വിൽക്കാൻ ശ്രമം; ആറുപേരെ അറസ്റ്റ് ചെയ്തു
ചെന്നൈ: ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് കാറിലെത്തിയ ആറുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കീരനത്തത്തെ സർവേശ്ബാബു (46), ഗൂഡല്ലൂരിലെ സംഗീത (41), എടയാർപ്പാളയത്തെ വിഗ്നേഷ് (31), വെള്ളലൂരിലെ ലോകനാഥൻ (38), നഗമനായ്ക്കൻപാളയം സ്വദേശികളായ ബാലമുരുകൻ (47), അരുൾ ആരോഗ്യം (42) എന്നിവരെയാണ് കോയമ്പത്തൂർ, മധുര വനം റേഞ്ചുകളിലെ ഉദ്യോഗസ്ഥർ 10 കിലോമീറ്റർ ദൂരം പിന്തുടർന്ന് തടാകത്തിനടുത്ത് 24 വീരപാണ്ടിയിൽവെച്ച് പിടികൂടിയത്.
Read Moreറോഡിൽ കുഴി; ഗതാഗതം തടസ്സപ്പെടുന്നതായി പരാതി
ചെന്നൈ : വടപളനിയെയും കോടമ്പാക്കത്തെയും ബന്ധിപ്പിക്കുന്ന ആർക്കോട് റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാരെ വലച്ചു. ശനിയാഴ്ച രാവിലെയാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ആളുകൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും കോർപ്പറേഷൻ അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തത്കാലം ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. തുടർന്ന് ട്രാഫിക് പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രദേശത്തുനടക്കുന്ന മെട്രോറെയിൽ നിർമാണപ്രവർത്തനങ്ങളാണ് കുഴിക്ക് കാരണമെന്നാണ് പ്രാഥമികവിവരം.
Read Moreപാട്ടിനെച്ചൊല്ലി വാക്‌തർക്കം; യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
ചെന്നൈ : അണ്ണാനഗറിൽ പാട്ടിനെച്ചൊല്ലിയുള്ള വാക്‌തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. തിരുമംഗലത്തിനടുത്ത് താമസിക്കുന്ന കമലേഷിനാണ് പരിക്കേറ്റത്. സംഭവത്തിൽ കീഴ്‌നടുവങ്കരൈ സ്വദേശി റോബർട്ടിനെ പോലീസ് അറസ്റ്റുചെയ്തു. വാക്‌തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു . ഇതോടെ റോബർട്ട് കമലേഷിന്റെ തലയിൽ കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു. കമലേഷിന്റെ പരാതിയിലാണ് അണ്ണാനഗർ പോലീസ് റോബർട്ടിനെ അറസ്റ്റ് ചെയ്തത്. To advertise here, Contact Us കൊലപാതകമടക്കം റോബർട്ടിന്റെ പേരിൽ നേരത്തെ പല കേസുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read Moreചരിത്രം കുറിച്ച് വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അഗ്നിവീർ
ചെന്നൈ: താംബരം വ്യോമസേന താവളത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തപ്പോൾ മേഘാ മുകുന്ദൻ കുറിച്ചത് ചരിത്രം. അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളിവനിത എന്ന പെരുമയാണ് ഈ മലമ്പുഴ സ്വദേശി സ്വന്തമാക്കിയത്. വ്യോമസേനയിൽനിന്ന് വിരമിച്ച അച്ഛന്റെ പാത പിന്തുടർന്നാണ് 21-കാരിയായ മേഘ സൈനിക സേവനം തിരഞ്ഞെടുത്തത്. മേഘയടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 234 വനിതകൾ ശനിയാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം വ്യോമസേനയുടെ ഭാഗമായി. മലമ്പുഴ ശാസ്താ കോളനി വൃന്ദാവൻനഗറിൽ മേഘമൽഹാറിൽ വിമുക്തഭടൻ കെ.വി. മുകുന്ദന്റെയും സുമയുടെയും രണ്ട് പെൺമക്കളിൽ രണ്ടാമത്തെയാളാണ് മേഘ.…
Read Moreഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് ഷെയ്ൻ നിഗം
നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്‌ഷൻ ഹൗസിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽ മാപ്പുപറഞ്ഞത്. പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ഗൾഫിലെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ. ഉണ്ണിമുകുന്ദന്റെ നിർമാണക്കമ്പനിയെക്കുറിച്ച് ഷെയ്ൻ അശ്ലീലപരാമർശം നടത്തിയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായത്. താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇതുവ്യക്തമാക്കി ഉണ്ണിമുകുന്ദന് സന്ദേശമയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ തന്റെ…
Read Moreസംസ്ഥാനത്ത് നിക്ഷേപങ്ങൾ വർധിക്കുന്നു
ചെന്നൈ : ഈവർഷം അഞ്ചുമാസത്തിനിടയിൽ തമിഴ്‌നാട്ടിലേക്കെത്തിയത് ഏഴുലക്ഷം കോടിയുടെ നിക്ഷേപം. ഇതിലൂടെ മൂന്നുദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. വിൻഫാസ്റ്റ്, ടാറ്റ പവർ, ആപ്പിൾ വിതരണക്കാരായ ഫോക്സ്‌കോൺ, ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോൺ തുടങ്ങിയ വൻകിടക്കാരാണ് തമിഴ്‌നാട്ടിൽ നിക്ഷേപമിറക്കാൻ രംഗത്തെത്തിയത്. ഈവർഷംനടന്ന നിക്ഷേപകസംഗമത്തിൽ ഗുജറാത്തിന് 26.33 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചെങ്കിലും ഭൂരിഭാഗവും അന്തിമമായിട്ടില്ല. അതേസമയം, തമിഴ്‌നാട്ടിൽ നിക്ഷേപമുറപ്പിച്ച കമ്പനികളെല്ലാം കരാർ ഒപ്പുവെച്ചതായും ചിലതിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും വ്യവസായവകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ നിർമിക്കാൻ ഫോക്സ്‌കോണുമായി ചർച്ചകൾ അന്തിമമായിട്ടുണ്ട്. ഉടൻ…
Read Moreസംസ്ഥാനത്ത് ഇന്ത്യസഖ്യത്തിന് വിജയമെന്ന് എന്ന് എക്സിറ്റ് പോളുകൾ
ചെന്നൈ : തമിഴകത്തിൽ ഇന്ത്യസഖ്യം കരുത്ത് കാട്ടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ നടത്തിയ സർവേകളിൽ ചിലത് 35 സീറ്റുകൾവരെ ഇന്ത്യസഖ്യത്തിന് പ്രവചിക്കുമ്പോൾ എൻ.ഡി.എ. സഖ്യത്തിന് നാലുസീറ്റ് വരെ പ്രവചിക്കുന്നു. അതേസമയം അണ്ണാ ഡി.എം.കെ. സഖ്യം എൻ.ഡി.എ. സഖ്യത്തെക്കാൾ മോശമായ പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നുമാണ് കണ്ടെത്തൽ. അതേസമയം, തമിഴ്‌ചാനലായ തന്തി ടി.വി. നടത്തിയ സർവേയിൽ മുഴുവൻസീറ്റുകളും ഇന്ത്യസഖ്യം നേടുമെന്നാണ് പ്രവചിക്കുന്നത്. കോയമ്പത്തൂരിലും തിരുനെൽവേലിയിലും ബി.ജെ.പി. കടുത്ത വെല്ലുവിളി ഉയർത്തിയാലും ഈ രണ്ടുസീറ്റുകളിലും ഇന്ത്യസഖ്യത്തിൽ മത്സരിച്ച ഡി.എം.കെ, കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് തന്തി ടി.വി. എക്സിറ്റ് പോൾ…
Read Moreഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു; രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല
ചെന്നൈ : ചെന്നൈയ്ക്കു സമീപം തിരുവള്ളൂരിൽ സ്വകാര്യ പെയിന്റ് ഫാക്ടറിയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുതൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. കാക്കലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പെയിന്റ് ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. മരിച്ച രണ്ടുപേർക്ക് തിരിച്ചറിയാനാകാത്തവിധം പൊള്ളലേറ്റിരുന്നു. സ്ഫോടനത്തിൽ പുറത്തേക്ക് തെറിച്ച ലോഹദണ്ഡ് ദേഹത്തുവീണാണ് മറ്റൊരു തൊഴിലാളി മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലുമുണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ് ഫാക്ടറിയിൽനിന്നുള്ള തീയും പുകയും കണ്ട് പരിസരവാസികളാണ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചത്. മണിക്കൂറുകളോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Read More