Read Time:1 Minute, 24 Second
ചെന്നൈ : ചെന്നൈയ്ക്കു സമീപം തിരുവള്ളൂരിൽ സ്വകാര്യ പെയിന്റ് ഫാക്ടറിയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുതൊഴിലാളികൾ മരിച്ചു.
ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. കാക്കലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പെയിന്റ് ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
മരിച്ച രണ്ടുപേർക്ക് തിരിച്ചറിയാനാകാത്തവിധം പൊള്ളലേറ്റിരുന്നു.
സ്ഫോടനത്തിൽ പുറത്തേക്ക് തെറിച്ച ലോഹദണ്ഡ് ദേഹത്തുവീണാണ് മറ്റൊരു തൊഴിലാളി മരിച്ചത്.
അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലുമുണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ്
ഫാക്ടറിയിൽനിന്നുള്ള തീയും പുകയും കണ്ട് പരിസരവാസികളാണ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചത്.
മണിക്കൂറുകളോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.