Read Time:59 Second
ചെന്നൈ : അണ്ണാനഗറിൽ പാട്ടിനെച്ചൊല്ലിയുള്ള വാക്തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. തിരുമംഗലത്തിനടുത്ത് താമസിക്കുന്ന കമലേഷിനാണ് പരിക്കേറ്റത്.
സംഭവത്തിൽ കീഴ്നടുവങ്കരൈ സ്വദേശി റോബർട്ടിനെ പോലീസ് അറസ്റ്റുചെയ്തു.
വാക്തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു . ഇതോടെ റോബർട്ട് കമലേഷിന്റെ തലയിൽ കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു. കമലേഷിന്റെ പരാതിയിലാണ് അണ്ണാനഗർ പോലീസ് റോബർട്ടിനെ അറസ്റ്റ് ചെയ്തത്.
To advertise here, Contact Us
കൊലപാതകമടക്കം റോബർട്ടിന്റെ പേരിൽ നേരത്തെ പല കേസുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.