Read Time:40 Second
ചെന്നൈ : ചെന്നൈയിലെ മരുന്നുകടയിൽ അനധികൃതമായി മുലപ്പാൽ കുപ്പികളിലാക്കി വിൽപ്പന നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലുടനീളം അന്വേഷണം ശക്തമാക്കി.
അതതു ജില്ലകളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിേശാധന നടത്തുന്നത്.
ഫാർമസികൾ കേന്ദ്രീകരിച്ചാണ് കൂടുതലായും പരിശോധനകൾ. ചെന്നൈ യിൽ മാത്രം പരിശോധന നടത്താൻ 18 സമിതികൾ രൂപവത്കരിച്ചു.