Read Time:1 Minute, 0 Second
ചെന്നൈ : വേനൽച്ചൂടേറ്റ് കുഴഞ്ഞുവീണ ഐസ്‌ക്രീം കച്ചവടക്കാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ നഫീസ് മുഹമ്മദാണ് മരിച്ചത്.
ഐസ്‌ക്രീം വിൽപ്പനയ്ക്കിടെ കുഴഞ്ഞുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.
ഇതിനുമുമ്പ് കാഞ്ചീപുരത്ത് ഇത്തരത്തിൽ കെട്ടിടനിർമാണ തൊഴിലാളി മരിച്ചിരുന്നു. തുടർന്ന് പകൽസമയം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
മഴയെത്തുടർന്ന് താപനില കുറഞ്ഞതോടെയാണ് നിയന്ത്രണം മാറ്റിയത്. എന്നാലിപ്പോൾ വീണ്ടും സംസ്ഥാനത്ത് ഉഷ്ണതരംഗം എത്തിയിരിക്കുകയാണ്.