ഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം നൽകാൻ തമിഴ് പാർട്ടി. ഒരുങ്ങി
കോൺസ്റ്റബിളായ കുൽവിന്ദർ കൗറിന് സാമൂഹ്യപരിഷ്‌കർത്താവ് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകാൻ ആലോചിക്കുന്നതായി കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടിപിഡികെ) അറിയിച്ചു.
ടിപിഡികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ‘കർഷകർക്കൊപ്പം നിന്ന കുൽവിന്ദർ കൗറിന് എട്ട് ഗ്രാം വരുന്ന സ്വർണമോതിരം തിങ്കളാഴ്ച അയച്ചുനൽകാൻ ആലോചിക്കുന്നതായി കെയു രാമകൃഷ്ണൻ പറഞ്ഞു.
കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കുൽവിന്ദർ കൗറിൻ്റെ അമ്മയും പങ്കെടുത്തിരുന്നു. കുൽവിന്ദർ കൗറിൻ്റെ വീട്ടിലേക്ക് മോതിരം അയച്ചുനൽകും.
കൊറിയർ സർവീസുകൾ സ്വർണമോതിരം കൊണ്ടുപോകാൻ തയ്യാറായില്ലെങ്കിൽ തങ്ങളുടെ ഒരു അംഗത്തെ വിമാനത്തിലോ ട്രെയനിലോ മോതിരവുമായി വീട്ടിലേക്ക് അയക്കം. മോതിരത്തിനൊപ്പം പെരിയാറിൻ്റെ പുസ്തകങ്ങളും കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.