ഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം.
കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്.
എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും. അത് മുടക്കാതിരുന്നാൽ മതി.- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാരിലേക്ക് 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു.
തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.