ചെന്നൈ : തിരുമഴിസൈക്ക് സമീപം സ്ഥിതിചെയ്യുന്ന ഗോഡൗൺ കത്തി ഒരുകോടിയുടെ നാശനഷ്ടം. നഗരത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് വീട്ടുപകരണങ്ങൾ, ഫർണിച്ചർ എന്നിവ വിതരണം ചെയ്യുന്ന ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപ്പിടിച്ചത്. പലഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.
Read MoreDay: 11 June 2024
വിമാനത്തിനുള്ളിൽ സീറ്റിലിരുന്ന് പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ
ചെന്നൈ : വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരനെ അറസ്റ്റുചെയ്തു. രാമനാഥപുരം സ്വദേശിയായ ആറുമുഖമാണ് (30) അറസ്റ്റിലായത്. ചെന്നൈയിൽനിന്ന് ക്വലാലംപുരിലേക്കുള്ള ഇൻഡിഗോ വിമാനം പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ഇയാൾ തന്റെ സീറ്റിലിരുന്ന് പുകവലിച്ചത്. വിമാനജീവനക്കാർ വിലക്കിയിട്ടും പുകവലി തുടർന്നു. ഇതോടെ സുരക്ഷാജീവനക്കാരെത്തി ആറുമുഖത്തെ വിമാനത്തിനു പുറത്തേക്ക് കൊണ്ടുപോകുകയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകി.
Read Moreനിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ചികിത്സലഭിക്കാതെ ഡ്രൈവർ മരിച്ചു
തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട…
Read Moreതിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക; മഴക്കാലത്ത് പകർച്ചവ്യാധികളെ ചെറുക്കാൻ മുന്നൊരുക്കവുമായി പൊതുജനാരോഗ്യവകുപ്പ്
ചെന്നൈ : മഴയെത്തുടർന്ന് പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കി പൊതുജനാരോഗ്യവകുപ്പ്. പകർച്ചവ്യാധികൾ ചെറുക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പൊതുജനങ്ങൾ ചികിത്സതേടിയെത്തുന്ന ആശുപത്രികൾ വൃത്തിയോടെ പരിപാലിക്കാൻ പ്രത്യേക നിർദേശമുണ്ട്. ആശുപത്രിപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വെള്ളക്കെട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. മുഴുവൻ സമയവും വൈദ്യുതിയുണ്ടാകണം. വൈദ്യുതി തടസ്സം പരിഹരിക്കാൻ പവർ ബാക്കപ്പ് സൗകര്യവും ഒരുക്കണം. ആശുപത്രിമാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിൽമാത്രം തള്ളണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും നിയമം ബാധകമാണ്. കൊതുകുകൾ വളരാതിരിക്കാൻ ആശുപത്രിവളപ്പിലെ മഴവെള്ള ഓടകൾ വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കണം. ക്ലോറിനേഷൻ,…
Read Moreപത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ വിജയ് അനുമോദിക്കും
ചെന്നൈ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ജൂൺ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് പങ്കെടുക്കും. കഴിഞ്ഞ വർഷമാണ് വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ മൂന്നുപേർക്ക് വീതം ക്യാഷ് അവാർഡടക്കമുള്ള സമ്മാനങ്ങൾ നൽകുകയായിരുന്നു. കഴിഞ്ഞതവണ ആരാധക സംഘടനയായ…
Read Moreകാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു
ചെന്നൈ : ശിവഗംഗ ജില്ലയിലെ സിങ്കപ്പുണരിയിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. സിങ്കപ്പുണരി സ്വദേശി കിച്ചാൻ (60), മധുര മേലൂർ സ്വദേശി ശരൺ (28) എന്നിവരാണ് മരിച്ചത്. മത്സരത്തിൽ പങ്കെടുത്ത 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജല്ലിക്കെട്ടിന്റെ വകഭേദമായ മഞ്ചുവിരട്ട് മത്സരത്തിനിടെയാണ് വിരണ്ടോടിയ കാള മത്സരത്തിൽ പങ്കെടുത്തവരെയും കാഴ്ചക്കാരെയും കുത്തിയത്. ശരൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിച്ചാൻ മരിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300-ഓളം കാളകളെയായിരുന്നു മത്സരത്തിൽ പങ്കെടുപ്പിച്ചത്. അനുമതിയില്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘാടകരായ അഞ്ച് ആളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Read Moreരാഹുലിന് പകരം വയനാട് ആരു വരും?
കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയെക്കുറിച്ചു ചർച്ച കൊഴുക്കുന്നു. ഔദ്യോഗികമായി ഒരു ചർച്ചയും തൽക്കാലം വേണ്ട എന്ന നിലപാടിലാണു നേതൃത്വമെങ്കിലും പല കോണുകളിൽനിന്നു പല പേരുകളാണ് ഉയർന്നു വരുന്നത്. എം.എം.ഹസൻ മുതൽ വി.ടി.ബൽറാം വരെയുള്ളവരുെട പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ബുധനാഴ്ച രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്ന വേളയിൽ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17ന് രാജി സമർപ്പിക്കും. ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാൽ തിരക്കിട്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം. കേരളം കുടുംബം; ആവർത്തിച്ച്…
Read Moreവീട്ടമ്മ തനിച്ചിരിക്കെ വീടിന് നേരെ പെട്രോൾ നിറഞ്ഞ കുപ്പിയെറിഞ്ഞ് ആക്രമണം; പ്രതികൾ പോലീസ് പിടിയിൽ
ചെന്നൈ : കഞ്ചാവ് സംഘത്തെ എതിർത്തതിനെത്തുടർന്ന് വീട്ടമ്മ തനിച്ചിരിക്കെ വീടിനുനേരെ മൂന്നംഗ സംഘം പെട്രോൾ കത്തിച്ച് കുപ്പിയെറിഞ്ഞു. വീടിന്റെ ഒരുഭാഗത്ത് കുപ്പിവീണെങ്കിലും വീട്ടമ്മയ്ക്ക് പരിക്കേറ്റില്ല. ടി.പി.ചത്രം ഒൻപതാം സ്ട്രീറ്റിൽ താമസിക്കുന്ന അമുദയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇവരുടെ വീടിന് സമീപം ഇരുന്ന് ഒരു കൂട്ടംയുവാക്കൾ കഞ്ചാവ് ഉപയോഗിച്ചശേഷം പതിവായി ബഹളം വെയ്ക്കാറുണ്ട്. ഇതിനെ അമുദ എതിർത്തിരുന്നു. സംഭവത്തിൽ അമുദ ടി.പി. ചത്രം പോലീസിൽ പരാതി നൽകി. വീടിന് നേരെ ആക്രമണം നടത്തിയത് സന്തോഷ്(24), മനോജ് കുമാർ(20) ഉൾപ്പെടെ മൂന്ന് പേരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ…
Read Moreഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ചാടി യുവാവ് മരിച്ചു
ചെന്നൈ : പെൺസുഹൃത്ത് പിണങ്ങിയതിന്റെപേരിൽ യുവാവ് ബസിൽനിന്ന് ചാടി മരിച്ചു. തിരുച്ചിറപ്പള്ളി തുറയൂർ സ്വദേശി വിനോദാണ് (21) ഒാടിക്കൊണ്ടിരുന്ന ബസിൽനിന്ന് ചാടിയത്. തലയിടിച്ചുവീണ വിനോദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുറയൂരിൽ പൂക്കടയിൽ ജോലിചെയ്യുകയായിരുന്ന വിനോദ് പെരമ്പല്ലൂരിലുള്ള കോളേജ് വിദ്യാർഥിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ചുദിവസമായി പെൺകുട്ടി വിനോദിനെ അവഗണിച്ചതിനെത്തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. പെരമ്പല്ലൂരിൽനിന്ന് തുറയൂരിലേക്ക് സർക്കാർബസിൽ യാത്രചെയ്യുന്നതിനിടെ മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന വിനോദ് ബസിൽനിന്ന് ചാടി മരിക്കാൻ പോകുകയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് വാതിലിലൂടെ ചാടിയത്. ഇത് കണ്ട സഹയാത്രക്കാർ ശബ്ദമുണ്ടാക്കിയതോടെ ഡ്രൈവർ ബസ്…
Read Moreതക്കാളിക്ക് കിലോയ്ക്ക് 60 രൂപ; നഗരത്തിൽ കുത്തനെ ഉയർന്ന് പച്ചക്കറിവില
ചെന്നൈ : കടുത്തചൂടിലും തുടർന്നുപെയ്ത മഴയിലും തമിഴ്‌നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതോടെ വില കുതിച്ചുയരുന്നു. ലഭ്യത കുറഞ്ഞതിനാൽ മൊത്തവ്യാപാര ചന്തയിൽ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയായി ഉയർന്നു. മഹാരാഷ്ട്രയിൽ വ്യാപകമായി മഴപെയ്യുന്നതിനാൽ സവാളവരവ് കുറഞ്ഞതോടെ തമിഴ്‌നാട്ടിലും വിലകൂടി. മഹാരാഷ്ട്രയിൽനിന്ന് 45 ലോഡ് സവാള വന്നുകൊണ്ടിരുന്ന സ്ഥാനത്തിപ്പോൾ 30 ലോഡ് മാത്രമാണ് വരുന്നത്. സവാളയ്ക്ക് 65 രൂപയാണിപ്പോൾ. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നെത്തുന്ന പച്ചക്കറികളുടെ വരവും കുറഞ്ഞു. രണ്ടുസംസ്ഥാനങ്ങളിലും മഴപെയ്യുന്നതിനാൽ അവിടെയും പച്ചക്കറിയ്ക്ക് വില ഉയരുകയാണ്. ചെന്നൈയിലേക്ക് ഈ രണ്ട് സംസ്ഥാനങ്ങളിൽനിന്നുമായി 600 ലോറികളിലാണ് പച്ചക്കറി എത്തിയിരുന്നത്.…
Read More