തമിഴ്നാട് ഹൈവേകളിൽ തീർഥാടകർക്ക് പ്രത്യേക പാത: കോടതി ഉത്തരവ്

ചെന്നൈ : തമിഴ്‌നാട് ഹൈവേകളിൽ തീർഥാടകർക്ക് പ്രത്യേക പാത ഒരുക്കണമെന്ന ആവശ്യത്തിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈവേ വകുപ്പിനോട് ഹൈക്കോടതി നിർദേശിച്ചു . തിരുച്ചെന്തൂർ സ്വദേശി രാംകുമാർ ആദിതൻ ആണ് ഹൈക്കോടതി ബ്രാഞ്ചിൽ ഹർജി സമർപ്പിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ തീർഥാടനം നടത്തുന്നു. പകൽ സമയത്ത് ചൂട് കൂടിയതിനാൽ വൈകുന്നേരവും രാത്രിയും ഭക്തർ പദയാത്ര നടത്തുന്നു. മിക്ക ദേശീയ പാതകളും ജില്ലാ പാതകളും രണ്ടുവരിപ്പാതകളാണ്. ഈ റോഡുകളിൽ ആവശ്യത്തിന് തടയണകളില്ല. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റുകൾ വളരെ തെളിച്ചമുള്ളതാണ്. വാഹനങ്ങളിൽ ഉയർന്ന തെളിച്ചമുള്ള ഹെഡ്‌ലാമ്പുകൾ ഉപയോഗിക്കുന്നതിന്…

Read More

സംഗീത സംവിധാനം നിർവഹിച്ച 4,500-ഓളം ചലച്ചിത്രഗാനങ്ങളിൽ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് സംഗീതക്കമ്പനി ഹൈക്കോടതിയിൽ

ചെന്നൈ : ആയിരത്തിതൊള്ളായിരത്തി എഴുപതുകൾ മുതൽ തൊണ്ണൂറുകൾവരെ സംഗീതസംവിധാനം നിർവഹിച്ച 4,500-ഓളം ചലച്ചിത്രഗാനങ്ങളിൽ സംഗീതജ്ഞൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് സംഗീത നിർമാണ കമ്പനിയായ എക്കോ റെക്കോഡിങ്‌സ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എ.ആർ. റഹ്‌മാൻ ചെയ്യുന്നതുപോലെ ഇളയരാജ പകർപ്പവകാശം ഉറപ്പിക്കുന്നതിന് കരാറുകളിൽ ഒപ്പുവെച്ചിട്ടില്ലെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. താൻ സംഗീതസംവിധാനം നിർവഹിച്ച പാട്ടുകളുടെ പകർപ്പവകാശം തനിക്കാണെന്ന് സ്ഥാപിക്കുന്നതിനായി ഇളയരാജ നടത്തിവരുന്ന നിയമയുദ്ധത്തിന്റെ വാദത്തിനിടെയാണ് എക്കോ റെക്കോഡിങ്‌സ് എതിർവാദം ഉന്നയിച്ചത്. 1970-കൾ മുതൽ 1990-കൾവരെ പുറത്തിറങ്ങിയ 4,500 ഓളം പാട്ടുകളുടെ ധാർമികാവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019-ൽ വിധിച്ചിരുന്നു.…

Read More

ജഡ്ജിമാരെ അധിക്ഷേപിച്ചു; യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ജഡ്ജിമാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ മുൻ റെയിൽവേ ലോക്കോപൈലറ്റിന് മദ്രാസ് ഹൈക്കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. പലതവണ അവസരം നൽകിയിട്ടും പശ്ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി അധിക്ഷേപം ആവർത്തിച്ച സാഹചര്യത്തിലാണ് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത് ശിക്ഷവിധിച്ചതെന്ന് ജസ്റ്റിസ് എം.എസ്. രമേഷും ജസ്റ്റിസ് സുന്ദർ മോഹനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചെന്നൈ മൊഗപ്പെയർ സ്വദേശിയായ പി.യു. വെങ്കടേശനാണ് കോടതിയലക്ഷ്യത്തിനുള്ള പരമാവധി ശിക്ഷനൽകിയത്. 2020-ലാണ് വെങ്കടേശൻ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.

Read More

പ്രശസ്ത ന്യൂറോ സർജൻ ഡോ. സുബ്ബയ്യ വധം : വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരുൾപ്പെടെ ഒൻപത്‌ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

ചെന്നൈ : പ്രശസ്ത ന്യൂറോ സർജൻ ഡോ. എസ്.ഡി. സുബ്ബയ്യയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതുപ്രതികളെയും മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച വെറുതെവിട്ടു. വധശിക്ഷ വിധിക്കപ്പെട്ട ഏഴുപേരും ജീവപര്യന്തം തടവുവിധിക്കപ്പെട്ട രണ്ടുപേരുമാണ് ഒരുപതിറ്റാണ്ടുമുൻപ്‌ നടന്ന കൊലപാതകക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടത്. ചെന്നൈ, രാജാ അണ്ണാമലൈപുരത്തെ ബിൽറോത്ത് ആശുപത്രിയിലെ ന്യൂറോ സർജനായ സുബ്ബയ്യയെ 2013 സെപ്റ്റംബർ 14-നാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്. ബന്ധുക്കൾതമ്മിലുള്ള സ്വത്തുതർക്കത്തെത്തുടർന്നാണ് കൊലപാതകം എന്നുകണ്ടെത്തിയാണ് ചെന്നൈയിലെ സെഷൻസ് കോടതി 2021 ഓഗസ്റ്റ് അഞ്ചിന് ശിക്ഷവിധിച്ചത്. പി. പൊന്നുസാമി, ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസിൽ, പി. ബോറിസ്,…

Read More

അണ്ണാ ഡി.എം.കെ.യിൽ ഐക്യത്തിനുശ്രമം; ശശികലയുടെ നേതൃത്വത്തിൽ നാളെ യോഗം; ഐക്യസാധ്യത തള്ളി പളനിസ്വാമി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയംനേരിട്ട സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യത്തിന്‌ ശ്രമവുമായി വി.കെ. ശശികല. ഇതിനായി ഞായറാഴ്ച പോയസ് ഗാർഡനിലെ തന്റെ വസതിയിൽ ശശികല യോഗംവിളിച്ചു. തന്റെ അനുയായികളെയും പ്രവർത്തകരെയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് യോഗത്തിലേക്ക്‌ പ്രവേശനം നൽകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. എന്നാൽ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടി എടപ്പാടി പളനിസ്വാമി ഐക്യസാധ്യത തള്ളി രംഗത്തെത്തി. പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശികലയെയും ഒ. പനീർശെൽവത്തെയും ടി.ടി.വി. ദിനകരനെയും തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം കോയമ്പത്തൂരിൽ വ്യക്തമാക്കി. പുറത്താക്കിയവരെ തിരികെക്കൊണ്ടുവന്നുള്ള ഐക്യം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്…

Read More

ലോക്കോ പൈലറ്റുമാരുടെ സമരത്തെപിന്തുണച്ച് സംഘടനകൾ രംഗത്ത്

ചെന്നൈ : ആഴ്ചയിൽ 46 മണിക്കൂർ വിശ്രമസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാർ ധർണ നടത്തി. അടിയന്തരമായി റെയിൽവേമന്ത്രാലയം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ഒത്തുതീർക്കേണ്ട സമരമാണിതെന്നും നേതാക്കൾ പറഞ്ഞു. ഏറെക്കാലത്തിനുശേഷമാണ് റെയിൽവേയിൽ 15 ദിവസമായി സമരം തുടരുന്നത്. ദക്ഷിണറെയിൽവേയുടെ എല്ലാ ഡിവിഷൻ ആസ്ഥാനത്തും സമരം നടന്നുവരുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഒരുദിവസത്തെ ജോലിസമയം 10 മണിക്കൂറാക്കണമെന്നും അത് കഴിഞ്ഞാൽ അടുത്ത ഡ്യൂട്ടി 16 മണിക്കൂറിന് ശേഷമായിരിക്കണമെന്നും ആവശ്യപ്പെട്ടു. വിശ്രമദിനം ഉൾപ്പെടെ 46 മണിക്കൂർ വിശ്രമസമയം നൽകണമെന്നിരിക്കെ, ഇപ്പോൾ വിശ്രമദിനം ഉൾപ്പെടെ 30 മണിക്കൂർ വിശ്രമസമയം മാത്രമേ നൽകുന്നുള്ളു.…

Read More

ബി.ജെ.പി.യിൽ പോര് രൂക്ഷം; ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ അധ്യക്ഷ തമിഴിസൈ സന്ദർശിച്ചു

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തമിഴ്‌നാട് ബി.ജെ.പി.യിൽ പോര് രൂക്ഷമായെന്ന റിപ്പോർട്ടുകൾക്കിടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി ചർച്ച നടത്തി. തമിഴിസൈയുടെ രാഷ്ട്രീയപരിചയം ബി.ജെ.പി.ക്ക് മുതൽക്കൂട്ടാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അണ്ണാമലൈ പറഞ്ഞു. വെള്ളിയാഴ്ച സാലിഗ്രാമിലെ വീട്ടിലെത്തിയാണ് അണ്ണാമലൈ തമിഴിസൈയെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രം അണ്ണാമലൈ സാമുഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. തമിഴ്‌നാട്ടിൽ താമര വിരിയുകതന്നെ ചെയ്യുമെന്ന് അണ്ണാമലൈയുടെ കുറിപ്പിൽ പറയുന്നു. അതിനായി ആത്മാർഥപരിശ്രമം നടത്തിയ തമിഴിസൈ അക്കയുടെ പ്രവർത്തനം പാർട്ടിപ്രവർത്തകർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

നീറ്റിനെതിരേ നിലപാട് ശക്തമാക്കി സർക്കാർ; പരീക്ഷയ്ക്ക് അന്ത്യംകുറിക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ : പ്രവേശനപരീക്ഷാവിവാദത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ നീറ്റിനെതിരേയുള്ള നിലപാട് ശക്തമാക്കി. നീറ്റ് എന്ന കാപട്യത്തിന് തമിഴ്‌നാട് ഒരുദിവസം അന്ത്യംകുറിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയെ ആദ്യംതന്നെ എതിർത്ത സംസ്ഥാനമാണ് തമിഴ്‌നാടെന്ന് ചെന്നൈയിൽ ഒരു ചടങ്ങിൽ സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു. ക്രമക്കേടുകൾ നിറഞ്ഞതാണ് പരീക്ഷ എന്നതായിരുന്നു എതിർപ്പിനുകാരണം. ഇപ്പോൾ നീറ്റിൽ ക്രമക്കേടുനടന്നതായി കേന്ദ്രസർക്കാർതന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചിരിക്കുകയാണ്. മെഡിക്കൽകോഴ്‌സുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷ നിലവിൽവന്നതിനുശേഷം തമിഴ്‌നാട്ടിലെ ഡോക്ടർ-രോഗി അനുപാതം തകിടംമറിഞ്ഞതായി ഡി.എം.കെ…

Read More

ഗര്‍ഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.    

Read More

റേഷൻകടകളിലെ പാമോയിൽ, തുവരപ്പരിപ്പ് വിതരണം മുടങ്ങി; അടിയന്തരനടപടി ആവശ്യപ്പെട്ട് കാർഡുടമകൾ

ചെന്നൈ : റേഷൻഷോപ്പുകൾ വഴിയുള്ള തുവരപ്പരിപ്പ്, പാമോയിൽ എന്നിവയുടെ വിതരണം തുടർച്ചയായ രണ്ടാംമാസവും മുടങ്ങി. കഴിഞ്ഞമാസം എല്ലാ കാർഡ് ഉടമകൾക്കും പാമോയിലും തുവരപ്പരിപ്പും നൽകാനായിരുന്നില്ല. അടിയന്തരനടപടി സ്വീകരിക്കണമെന്ന് കാർഡുടമകൾ ആവശ്യപ്പെട്ടു.

Read More