പെർമിറ്റില്ലാതെ സർവീസ്: അന്യസംസ്ഥാന ബസുകൾക്കെതിരേ നടപടി ആരംഭിച്ചു

0 0
Read Time:1 Minute, 18 Second

ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റിന്റെ മറവിൽ സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജായി സർവീസ്‌നടത്തുന്ന അന്യസംസ്ഥാന ബസുകൾക്കെതിരേ നടപടിയാരംഭിച്ചു.

ഇത്തരത്തിൽ സർവീസ്‌നടത്തുന്ന ബസുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി ട്രാൻസ്പോർട്ട് അധികൃതരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി.

അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 800-ഓളം ബസുകൾ സംസ്ഥാനത്ത് പ്രത്യേകം പെർമിറ്റെടുക്കാതെ ടൂറിസ്‌റ്റ് പെർമിറ്റുമായി സർവീസ്‌നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് സർക്കാരിന് പ്രതിവർഷം 32 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി. തുടർന്നാണ് സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റർചെയ്യാൻ നിർദേശിച്ചത്. ഇതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് പരിശോധനകൾ തുടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts