ചെന്നൈ: “തമിഴ്‌നാട്ടിൽ ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ വ്യാജമദ്യ വിൽപനക്കാരെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് നേരിടണമെന്ന്” ജന നീതി കേന്ദ്രം അധ്യക്ഷൻ കമൽഹാസൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തൻ്റെ എക്‌സ് സൈറ്റ് പേജിൽ ഇങ്ങനെ കുറിച്ചു, “കള്ളക്കുറിച്ചിലിൽ വ്യാജമദ്യം കുടിച്ച് 40 ഓളം പേർ മരിച്ചു, നിരവധി പേർ ആശങ്കാജനകമാണ് എന്ന വാർത്ത തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹത്തെ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. അതേസമയം മദ്യത്തിന് അടിമകളായവരെ…
Read MoreDay: 21 June 2024
ടൂറിസ്റ്റ് പെർമിറ്റ് വിവാദം; തമിഴ്‌നാട്ടിൽ കുത്തനെ ഉയർത്തി ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക്
ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ഇതരസംസ്ഥാന ബസുകളെ വിലക്കിയതോടെ തമിഴ്‌നാട്ടിൽ ദീർഘദൂര ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വാരാന്ത്യത്തിൽ ചെന്നൈയിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകളുടെ നിരക്കാണ് ഉയർത്തിയത്. ചെന്നൈ-മധുര, ചെന്നൈ-തിരുനെൽവേലി, ചെന്നൈ-കോയമ്പത്തൂർ തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ 1000 രൂപയോളമാണ് വർധന. മുമ്പ് 1000 രൂപ മുതൽ 1200 രൂപ വരെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2000 രൂപ വരെയാണ് ഈടാക്കുന്നത്. ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പ് നടത്തുന്നത് തടയാനാണ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത…
Read Moreഅണ്ണാമലൈയെ വിമർശിച്ചു; ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈയെ രൂക്ഷമായി വിമർശിച്ച പാർട്ടി ബൗദ്ധികവിഭാഗം നേതാവ് കല്യാണരാമനും മുൻഅധ്യക്ഷ തമിഴിസൈ സൗന്ദർരാജനെതിരേ രംഗത്തുവന്ന ഒ.ബി.സി. വിഭാഗം സംസ്ഥാനസെക്രട്ടറി തിരുച്ചി സൂര്യക്കും എതിരേയാണ് നടപടി. കല്യാണരാമനെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് നീക്കിയപ്പോൾ സൂര്യയെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ബി.ജെ.പി.യുടെ പരാജയത്തിനുകാരണം അണ്ണാമലൈയാണെന്നായിരുന്നു കല്യാണരാമന്റെ ആരോപണം. അണ്ണാമലൈ നുണയനാണെന്നും അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ പേരിൽ അണ്ണാമലൈയെ വിമർശിച്ചതോടെയാണ് അദ്ദേഹവുമായി വളരെ അടുപ്പംപുലർത്തുന്ന തിരുച്ചി സൂര്യ…
Read Moreബസ്‌ഡേ ആഘോഷം; വടിവാളുമായെത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ
ചെന്നൈ : ബസ്‌ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ വടിവാളുമായെത്തിയ നാല് കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. പ്രസിഡൻസി സർക്കാർ കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളായ ഗുണ (20), ജനകൻ (19), ബാലാജി (19), ഇസക്കി (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാലു വടിവാൾ പിടിച്ചെടുത്തു. ന്യൂ വാഷർമാൻപേട്ടിനുസമീപം വിദ്യാർഥികൾ ബസ് തടഞ്ഞുനിർത്തി ആഘോഷത്തിൽ ഏർപ്പെടുകയായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമായതോടെ പോലീസ് വിദ്യാർഥികളെ വളഞ്ഞു. ഇതിനിടയിൽ ഓടിരക്ഷപ്പെട്ട നാലു വിദ്യാർഥികളെ പോലീസ് പിടികൂടി പരിഡശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെടുത്തത്.
Read Moreവ്യാജമദ്യ വിൽപന റിപ്പോർട്ട്: ടാസ്മാക് ജീവനക്കാർക്ക് നിർദേശം
ചെന്നൈ : കളളകുറിച്ചി ജില്ലയിൽ മദ്യപിച്ച് 40ലധികം പേർ മരിച്ച സാഹചര്യത്തിൽ ടാസ്മാക് കടയ്ക്ക് സമീപം മദ്യവിൽപ്പന നടന്നാൽ ഉടൻ അറിയിക്കണമെന്ന് ജില്ലാ മാനേജർമാർ ജീവനക്കാർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് അതാത് ജില്ലാ മാനേജർമാർ തമിഴ്നാട്ടിലെ ടാസ്മാക് കടകളിലെ ജീവനക്കാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അവർ പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് സമീപമോ മറ്റ് സ്ഥലങ്ങളിലോ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ലാ മാനേജരെയോ ജില്ലാ മാനേജരുടെ ഓഫീസിലോ അറിയിക്കണം. വിവരം നൽകുന്നയാളുടെ പേരും മൊബൈൽ നമ്പറും രഹസ്യമായി…
Read Moreസോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു.…
Read Moreഅരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേചെയ്തു
ഡൽഹി : വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച് 21-നാണ് കെജ്‍രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്.…
Read Moreവ്യാജമദ്യവിൽപ്പന പോലീസ് മൗനാനുവാദം നൽകിയതിനാലെന്ന് ആരോപണം ; കളക്ടറുടെ നിഷേധം ദുരന്തവ്യാപ്തി കൂട്ടി; ജില്ലാകളക്ടർക്ക് സ്ഥലംമാറ്റം
ചെന്നൈ : അനധികൃത മദ്യവിൽപ്പനയ്ക്ക് പോലീസ് മൗനാനുവാദം നൽകിയതാണ് കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആരോപിച്ചു. വിഷമദ്യം കഴിച്ചവർ പിടഞ്ഞുവീണ് മരിക്കുന്നതിനിടയിലും ജില്ലാകളക്ടർ നിഷേധവുമായിവന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ വഴിയൊരുക്കുകയുംചെയ്തു. കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് പോലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രം അകലെയാണ് വ്യാജമദ്യവിൽപ്പന നടന്ന സ്ഥലം. മാസങ്ങളായി ഇവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നും പോലീസിന്റെ അറിവോടെയാണ് അതെന്നും നാട്ടുകാർ ആരോപിച്ചു. ആരെങ്കിലും പരാതിപ്പെട്ടാൽ കുറച്ചു ദിവസത്തേക്ക് വിൽപ്പന നിർത്തിവെക്കും. പരാതിപ്പെട്ടയാളുടെ വിവരം പോലീസു തന്നെ വിൽപ്പനക്കാരെ അറിയിക്കും. അവർ ഭീഷണിയുമായെത്തുകയും ചെയ്യും-…
Read Moreമദ്യനയ അഴിമതി കേസിൽ കെജരിവാളിന് ജാമ്യം;
ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു. ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു. കെജരിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്. ജാമ്യം നൽകിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന…
Read Moreപച്ചക്കറിയിലെ സ്റ്റാർ ആയി മുരിങ്ങക്കായ; വില 200 രൂപയിലേക്ക്; ഇനിയും വില ഉയരും
ചെന്നൈ : മുരിങ്ങക്കായുടെ വില 200 രൂപയായി ഉയർന്നു. മേയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴയെത്തുടർന്നാണ് മുരിങ്ങക്കായുടെ ഉത്പാദനത്തെ ബാധിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. മൂന്നാഴ്ച മുമ്പുവരെ കിലോയ്ക്ക് 40-നും 50 രൂപയ്ക്കും ഇടയിൽ വിൽപ്പന നടത്തിയിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായി ഉയർന്നത്. ദിണ്ടിഗൽ, മധുര, തിരുപ്പൂർ ജില്ലകളിലാണ് മുരിങ്ങക്കായ ഏറ്റവും കൂടുതൽ ഉത്പാദിക്കുന്നത്. വേനൽമഴ പെയ്തതിനെത്തുടർന്ന് ഈ ജില്ലകളിൽ ഉത്പാദനം കുറഞ്ഞു. അടുത്ത ദിവസങ്ങളിലും മുരിങ്ങക്കായുടെ വില ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു.
Read More