ചൂടിന് ആശ്വസം; സംസ്ഥാനത്ത് ഈ മാസം ലഭിച്ചത് 141 ശതമാനം മഴ

0 0
Read Time:2 Minute, 17 Second

ചെന്നൈ : തമിഴ്‌നാട്ടിൽ ഈമാസംലഭിച്ചത് പതിവിലും 141 ശതമാനം അധികംമഴ. സാധാരണ ജൂണിൽ ശരാശരി 35.6 മില്ലീ മീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ 86.6 മില്ലീ മീറ്റർ മഴലഭിച്ചു.

സംസ്ഥാനത്ത് ആകെലഭിച്ച ശരാശരി മഴയിൽ ഇരട്ടിയിലധികം വർധനയുണ്ടായപ്പോൾ ചെന്നൈയിൽ 346 ശതമാനമാണ് വർധനയുണ്ടായത്.

തലസ്ഥാനത്ത് ഇതുവരെ 183.2 മില്ലീ മീറ്റർ മഴലഭിച്ചു. മുൻവർഷങ്ങളിലെ ശരാശരി 41.1 മില്ലീ മീറ്ററാണ്. മഴ തുടരുന്നതോടെ ചെന്നൈയിൽ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ചെന്നൈ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ മഴ പതിവായിരിക്കുകയാണ്. രാത്രി ആരംഭിക്കുന്ന മഴ അടുത്ത ദിവസം പുലർച്ചെ വരെ നീളുകയാണ്.

കഴിഞ്ഞ ദിവസം നുങ്കമ്പാക്കത്ത് 22 മില്ലീ മീറ്ററും മീനമ്പാക്കത്ത് ഏഴ് മില്ലീ മീറ്ററും മഴലഭിച്ചു. സംസ്ഥാനത്ത് സേലത്താണ് ഏറ്റവുംകൂടുതൽ മഴലഭിച്ചത്.

ഇവിടെ 34 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തി. നാമക്കൽ 23.5 മില്ലീ മീറ്ററും കള്ളക്കുറിച്ചിയിൽ 17.5 മില്ലീ മീറ്ററും കോയമ്പത്തൂരിൽ 10.8 മില്ലീ മീറ്റർ മഴയുംലഭിച്ചു.

ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുന്നത് വടക്കുകിഴക്കൻ കാലവർഷ സമയത്താണ്. എന്നാൽ ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷ സമയത്തും മഴ ലഭിക്കുകയായിരുന്നു.

സംസ്ഥാനത്ത് ചൂട് ഏറ്റവുംകൂടുതൽ അനുഭവപ്പെടുന്നത് മേയിലാണ്. ജൂണിൽ നേരിയ മഴ ലഭിച്ചാലും ചൂട് ഉയർന്ന നിലയിൽ തുടരുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചൂട് കുറയുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts