Read Time:1 Minute, 13 Second
ചെന്നൈ : സ്ത്രീകളുടെയും കുട്ടികളുടെയും ഉപയോഗത്തിനായി നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകൾ വരുന്നു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ്. സംവിധാനവും ഹെൽപ് ലൈൻ നമ്പറുകളും സഹിതമാണ് ഇവ പുറത്തിറക്കുക.
ചെന്നൈ നഗര പരിധിയിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പിങ്ക് ഓട്ടോറിക്ഷകൾ ഓടുക. സ്ത്രീകൾ തന്നെയാവും ഡ്രൈവർമാർ.
ഓട്ടോ വാങ്ങുന്നതിന് ചെന്നൈ നഗരത്തിൽ 200 സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വീതം സബ്സിഡി നൽകുമെന്ന് സാമൂഹികക്ഷേമ വകുപ്പു മന്ത്രി ഗീതാജീവൻ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി 72,000 രൂപയിൽനിന്ന് 1,20,000 രൂപയായി ഉയർത്തിയതായും മന്ത്രി അറിയിച്ചു.