‘ കൃഷ്ണ ഗുരുവായൂരപ്പാ’; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ഡൽഹി : കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥി വി സുനില്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും പരാജയപ്പെുടത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ നേടിയ സുരേഷ് ഗോപിയുടെ…

Read More

നിർമലാ സീതാരാമനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഇനിയവന് എതിരേ ദേശീയ വനിതാകമ്മിഷൻ

ചെന്നൈ : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ അധിക്ഷേപിച്ച് പ്രസംഗിച്ച കവിയും ഡി.എം.കെ. സഹയാത്രികനുമായ കെ. ഇനിയവനെതിരേ നടപടിക്കൊരുങ്ങി ദേശീയ വനിതാകമ്മിഷൻ. സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് കമ്മിഷൻ തമിഴ്‌നാട് ഡി.ജിപി. ശങ്കർജിവാലിന് നോട്ടീസയച്ചു. ഇനിയവന്റെ നടപടിയിൽ പ്രതിഷേധിക്കുന്നെന്നും കമ്മിഷൻ എക്സിൽ പോസ്റ്റുചെയ്ത സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ഡി.എം.കെ. ചെന്നൈയിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് നിർമലാ സീതാരാമനെതിരേ ഇനിയവന്റെ വിവാദ പരാമർശമുണ്ടായത്. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുജയിക്കാൻ സാധിക്കാത്ത നിർമല, തമിഴ്‌നാട്ടിൽനിന്ന് രണ്ടരലക്ഷത്തിലേറെ വോട്ടുകൾക്കുജയിച്ച് ലോക്‌സഭയിലെത്തുന്ന ഡി.എം.കെ. എം.പി.മാരെ ചോദ്യംചെയ്യാനിരിക്കുകയാണെന്നും ഇനിയവൻ പറഞ്ഞിരുന്നു. പരാമർശത്തിനെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും…

Read More

റോഡരികിലെ ടാപ്പിൽ നിന്ന് വെള്ളമെടുക്കുമ്പോൾ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു

ചെന്നൈ : റോഡരികിലുള്ള പൊതുടാപ്പിൽ നിന്ന് വെള്ളം ശേഖരിച്ചു കൊണ്ടിരിക്കെ കാറിടിച്ചു മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം. തൂത്തുക്കുടി-തിരുച്ചെന്തൂർ ദേശീയപാതയിലെ തൂത്തുക്കുടി മുക്കാണിയിൽ നടന്ന അപകടത്തിൽ പ്രദേശവാസികളായ പാർവതി (40), ശാന്തി (45), അമരാവതി (50) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ടാപ്പിനുസമീപംനിന്ന സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർക്കൊപ്പമുള്ള ഷൺമുഖതായി (49)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച പെരുങ്കുളം സ്വദേശി മണികണ്ഠനെ (27) അറസ്റ്റുചെയ്തു. മണികണ്ഠൻ െബംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് കാറിൽ വരുമ്പോഴാണ് സംഭവം. സംഭവത്തെത്തുടർന്ന് മരിച്ച സ്ത്രീകളുടെ ബന്ധുക്കൾ…

Read More

സംസ്ഥാനത്ത് ഈ വർഷം ലാൻഡ് പൂളിങ് പദ്ധതിക്ക് തുടക്കമാകും

ചെന്നൈ : വികസനപദ്ധതികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ലാൻഡ് പൂളിങ് സംവിധാനം തമിഴ്‌നാട്ടിൽ ഈ വർഷം ഒരുനഗരത്തിൽ നടപ്പാക്കും. സ്വകാര്യവ്യക്തികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുപകരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തിജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണിത്. ലാൻഡ് പൂളിങ് അനുവദിക്കുന്നതിന് തമിഴ്‌നാട് നഗരാസൂത്രണനിയമം കഴിഞ്ഞവർഷം ഭേദഗതി ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചട്ടങ്ങൾ വിജ്ഞാപനംചെയ്തു. ഒരുനഗരത്തിൽ പദ്ധതി നടപ്പാക്കുമെന്ന കാര്യം നഗരവികസന മന്ത്രി എസ്. മുത്തുസാമിയാണ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും പദ്ധതിയുടെ പ്രയോജനം ഭൂവുടമകൾക്കുകൂടി ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പ്രദേശത്തെ 70 ശതമാനം…

Read More

നടുറോഡിൽ പശുവിന്റെ കുത്തേറ്റ് വീണയാൾ ബസ് കയറി മരിച്ചു

ചെന്നൈ : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ ആളുകൾക്ക് നേരേ നടത്തുന്ന ആക്രമണം തുടരുന്നു. തിരുനെൽവേലിയിൽ പശുവിന്റെ കുത്തേറ്റ് റോഡിലേക്ക് വീണ ഇരുചക്രവാഹന യാത്രക്കാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. വണ്ണാരപ്പേട്ട ബൈപ്പാസിൽ നടന്ന സംഭവത്തിൽ തിരുനെൽവേലി ജില്ലാ കോടതി ജീവനക്കാരൻ വേലായുധരാജാണ് (58) മരിച്ചത്. റോഡിൽ രണ്ട് പശുക്കൾ തമ്മിൽ പോരാടിക്കുന്ന സമയത്ത് അതുവഴി വന്ന വേലായുധരാജിനെ ഒരു പശുആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ വേലായുധരാജിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം പാളയംകോട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.…

Read More