മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകിയതായി; എംകെ സ്റ്റാലിന്‍

0 0
Read Time:1 Minute, 43 Second

ചെന്നൈ: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ 75,000 സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ ആ വര്‍ഷം ജനുവരിയോടെ നികത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.

വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30,219 ഒഴിവുകളില്‍ 2026 ജനുവരിയോടെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയായും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ നൈപുണ്യപരിശീലനം, തൊഴില്‍ മേളകള്‍ മുഖാന്തരം 5,08,055 യുവാക്കള്‍ക്ക് ജോലി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഡാറ്റയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 77,78,999 യുവാക്കള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളും തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts