ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽകേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലായ് ഒന്ന് വരെ നീട്ടി.
മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ വീഡിയോ കോൺഫറൻസിങ് മുഖേന ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ ചൊവ്വാഴ്ച ഹാജരാക്കി.
തുടർന്നാണ് ജഡ്ജി എസ്.അല്ലി റിമാൻഡ് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിനെ എതിർത്ത് ബാലാജി സമർപ്പിച്ച ഹർജികൾ ജൂലായ് ഒന്നിന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
മുൻ അണ്ണാ ഡി.എം.കെ. സർക്കാരിൽ മന്ത്രിയായിരുന്ന ബാലാജി ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്ന് പണം തട്ടിയെടുത്തുവെന്നാണ് കേസ്. വിജിലൻസാണ് കേസെടുത്തത്.
എന്നാൽ പിന്നീട് ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റും (ഇ.ഡി.) കേസെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. പിന്നീട് ഒരോ തവണയും റിമാൻഡ് തീരുമ്പോൾ നീട്ടുകയായിരുന്നു.