0
0
Read Time:1 Minute, 0 Second
ചെന്നൈ : യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് കൊച്ചുവേളിയിലേക്ക് ജൂൺ 26, ജൂലായ് മൂന്ന് എന്നീ തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06043) സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.
കൊച്ചുവേളിയിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് ജൂൺ 27, ജൂലായ് നാല് എന്നീ തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേക വണ്ടിയും (06044) റദ്ദാക്കി.
താംബരത്തുനിന്ന് മംഗളൂരു ജങ്ഷനിലേക്ക് ജൂൺ 28, 30 തീയതികളിലെ പ്രത്യേക തീവണ്ടി(06047)യും മംഗളൂരുവിൽനിന്ന് താംബരത്തേക്ക് ജൂൺ 29, ജൂലായ് ഒന്ന് തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേകവണ്ടിയും (06048) റദ്ദാക്കി.