ഏഴാംക്ലാസിൽ ബോളിവുഡ് നടി തമന്നയെപ്പറ്റി പാഠഭാഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ

0 0
Read Time:1 Minute, 5 Second

ബെംഗളൂരു : ബോളിവുഡ് നടി തമന്ന ഭാട്ടിയയുടെ ജീവിതം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയതിന് സ്കൂൾ അധികൃതർക്കെതിരേ പ്രതിഷേധിച്ച് രക്ഷിതാക്കൾ.

ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് പ്രതിഷേധമുണ്ടായത്. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്.

ഏഴാംക്ലാസിലെ പാഠപുസ്തകത്തിലാണിത്. സിന്ധി സമുദായത്തിലുൾപ്പെട്ട പ്രമുഖനടിയാണ് തമന്ന.

തമന്നയെപ്പറ്റി പഠിക്കുന്ന വിദ്യാർഥികൾ ഇന്റർനെറ്റിൽ അവരെ തിരഞ്ഞാൽ മോശം ഉള്ളടക്കം ലഭിക്കുമെന്നുപറഞ്ഞാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്.

ബാലാവകാശ കമ്മിഷനും പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷനും അവർ പരാതിനൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts