നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്ത വിവാദത്തിൽ നിരാഹാരസമരം: അണ്ണാ ഡി.എം.കെ.ക്ക്‌ പിന്തുണയുമായി ഡി.എം.ഡി.കെ.യും എൻ.ടി.കെ.യും

0 0
Read Time:1 Minute, 22 Second

ചെന്നൈ : നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തതിനെതിരേ അണ്ണാ ഡി.എം.കെ. നേതാക്കൾ നിരാഹാരസമരം നടത്തി.

പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഗ്‌മോറിലായിരുന്നു ഒരുദിവസത്തെ നിരാഹാരം.

സമരത്തിന് ഡി.എം.ഡി.കെ.യും നാം തമിഴർ കക്ഷിയും പിന്തുണപ്രഖ്യാപിച്ചു.

കള്ളക്കുറിച്ചി മദ്യദുരന്തവിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ ബഹളമുണ്ടാക്കിയതിനാണ് അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തത്.

തുടർച്ചയായദിവസങ്ങളിൽ സഭയിൽ ബഹളമുണ്ടാക്കി,

നടപടികൾ തടസ്സപ്പെടുത്തി എന്നീകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഇതോടെ നടപ്പുസമ്മേളനത്തിലെ ബാക്കിയുള്ളദിവസങ്ങളിൽ പങ്കെടുക്കാൻ അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർക്ക് കഴിയാതെവരികയായിരുന്നു.

ഡി.എം.കെ. സർക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയാണിതെന്ന് നിരാഹാരസമരം ഉദ്ഘാടനംചെയ്ത എടപ്പാടി പളനിസ്വാമി ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts