പ്രമേയം പാസാക്കണം; നീറ്റിനെതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ.

0 0
Read Time:2 Minute, 21 Second

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയ്ക്ക് (നീറ്റ്) എതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. ഇന്ത്യ സഖ്യകക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നീറ്റിനെതിരേ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞദിവസം തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കേരളം, കർണാടകം, തെലങ്കാന, ഡൽഹി, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

നീറ്റ് വിഷയം ശക്തമായി പാർലമെന്റിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു.

നീറ്റിന് എതിരേ തമിഴ്‌നാട് ശക്തമായ സമരം നടത്തിവരുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തട്ടിപ്പുകൾ മെഡിക്കൽപഠനം സ്വപ്നംകാണുന്ന വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

അതിനാൽ പാർലമെന്റിൽ വിഷയം ഉന്നയിക്കുന്നതിനൊപ്പം നിയമസഭകളിൽ നീറ്റിനെതിരേ പ്രമേയം പാസാക്കാൻ ഇന്ത്യ സഖ്യകക്ഷികൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളോട് രാഹുൽ നിർദേശിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

നീറ്റിന് പകരം പ്ലസ്ടു പൊതുപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽപ്രവേശനം നടത്തണമെന്ന തമിഴ്‌നാടിന്റെ നിലപാട് ഇന്ത്യസഖ്യത്തിന്റെ മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ സ്റ്റാലിൻ വിശദീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts