അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ വേണ്ട; പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്. മണിതനേയ മക്കള്‍ കച്ചി, മറുമലര്‍ച്ചി ദ്രാവിഡ…

Read More

വാനിന് മുകളിലേക്ക് ആൽമരം വീണ് അപകടം രണ്ടുപേർ മരിച്ചു

സേലം : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത്‌ ആൽമരം വാനിന് മുകളിലേക്ക്‌ മറിഞ്ഞുവീണ്‌ രണ്ടുപേർ മരിച്ചു. പി.ആർ. പാളയത്തിലെ മാരപ്പ (48), വെങ്കടേശ്‌ (35) എന്നിവരാണ്‌ മരിച്ചത്‌. സെപ്റ്റിക്‌ ടാങ്ക്‌ വാൻ ഡ്രൈവറായ മാരപ്പ, വെങ്കടേശിനൊപ്പം വീട്ടിലേക്ക്‌ മടങ്ങുമ്പോൾ മത്തഗിരി-ഇടയനല്ലൂർ റോഡിൽ ഉച്ചയ്ക്ക്‌ 1.10-നാണ് അപകടമുണ്ടായത്. റോഡരികിൽ നിന്നിരുന്ന പഴയ ആൽമരം വേരോടെ ചാഞ്ഞ്‌ വാനിന്റെ മുകളിലേക്ക്‌ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. അഗ്നിരക്ഷാസേനയും പോലീസും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Read More

സീമാനുമായി സഖ്യത്തിനില്ലെന്നു സൂചന നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കാൻ വിജയ്‌യുടെ പാർട്ടി

ചെന്നൈ : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ചു മത്സരിക്കും. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ വിജയ്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം. കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴർ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദ്രാവിഡ പാർട്ടികൾക്കുള്ള ബദൽ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. വിജയ്‌യുടെ നീക്കവും ഇതുതന്നെ. തിരഞ്ഞെടുപ്പിൽ വിജയ് തനിച്ചുനിൽക്കുകയാണെങ്കിൽ വോട്ടുകൾ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമാണ് ഇത്…

Read More

അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പത്രസമ്മേളനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണ്ണാമലൈയുടെ നോട്ടീസ്

ചെന്നൈ : അപകീർത്തിപ്പരാമർശത്തിന്റെ പേരിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിക്ക്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ നോട്ടീസ്. കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണത്തിന്റെ പേരിലാണ് നടപടി. മദ്യദുരന്തത്തിന് പിന്നിൽ അണ്ണാമലൈയും ബി.ജെ.പി.യുമാണെന്നായിരുന്നു ഭാരതിയുടെ ആരോപണം. പത്രസമ്മേളനത്തിൽ ഭാരതി നടത്തിയ ആരോപണം ഒട്ടേറെ വാർത്താചാനലുകൾ സംപ്രേഷണംചെയ്തു. ഒട്ടേറെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. ഇതിലൂടെ തനിക്ക് വലിയ മാനഹാനിയുണ്ടായെന്നും അണ്ണാമലൈ നോട്ടീസിൽ പറയുന്നു. അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരതി പത്രസമ്മേളനം നടത്തിയത്. അതിനാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ…

Read More

നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്ത വിവാദത്തിൽ നിരാഹാരസമരം: അണ്ണാ ഡി.എം.കെ.ക്ക്‌ പിന്തുണയുമായി ഡി.എം.ഡി.കെ.യും എൻ.ടി.കെ.യും

ചെന്നൈ : നിയമസഭയിൽനിന്ന് പാർട്ടി എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തതിനെതിരേ അണ്ണാ ഡി.എം.കെ. നേതാക്കൾ നിരാഹാരസമരം നടത്തി. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഗ്‌മോറിലായിരുന്നു ഒരുദിവസത്തെ നിരാഹാരം. സമരത്തിന് ഡി.എം.ഡി.കെ.യും നാം തമിഴർ കക്ഷിയും പിന്തുണപ്രഖ്യാപിച്ചു. കള്ളക്കുറിച്ചി മദ്യദുരന്തവിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ ബഹളമുണ്ടാക്കിയതിനാണ് അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരെ സസ്പെൻഡ് ചെയ്തത്. തുടർച്ചയായദിവസങ്ങളിൽ സഭയിൽ ബഹളമുണ്ടാക്കി, നടപടികൾ തടസ്സപ്പെടുത്തി എന്നീകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഇതോടെ നടപ്പുസമ്മേളനത്തിലെ ബാക്കിയുള്ളദിവസങ്ങളിൽ പങ്കെടുക്കാൻ അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർക്ക് കഴിയാതെവരികയായിരുന്നു. ഡി.എം.കെ. സർക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയാണിതെന്ന് നിരാഹാരസമരം ഉദ്ഘാടനംചെയ്ത എടപ്പാടി പളനിസ്വാമി ആരോപിച്ചു.

Read More

ബംഗാൾ തീവണ്ടി അപകടം: കൃത്യമായ പരിശീലനം നൽകിയില്ലെന്ന് ലോക്കോ പൈലറ്റുമാർ

ചെന്നൈ : ഒട്ടോമാറ്റിക് സിഗ്നൽ സംവിധാനമുള്ള നോർത്ത് ഫ്രോണ്ടിയർ റെയിൽവേയിൽ ലോക്കോ പൈലറ്റുമാർക്ക് നൽകിയത് ഒറ്റദിവസത്തെ പരിശീലനം മാത്രമെന്ന് റെയിൽവേ വ്യക്തമാക്കി. ഈമാസം 17-ന് പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻഗംഗ എക്സ്‌പ്രസ് ചരക്ക് തീവണ്ടിയിലിടിച്ച് 10 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റ് വേഗനിയന്ത്രണം ലംഘിച്ചാണ് തീവണ്ടി ഓടിച്ചതെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യപ്രതികരണം. തുടർന്ന് റെയിൽവേ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ അപകടം നടന്ന റൂട്ടിൽ ഒട്ടോമാറ്റിക് സിഗ്നൽ ഏർപ്പെടുത്തിയപ്പോൾ തീവണ്ടി ഓടിക്കുന്നതിന് ലോക്കോ പൈലറ്റുമാർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. സിഗ്നൽ സംവിധാനം ഒട്ടോമാറ്റിക്കിലേക്ക്…

Read More

ഏഴാംക്ലാസിൽ ബോളിവുഡ് നടി തമന്നയെപ്പറ്റി പാഠഭാഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബെംഗളൂരു : ബോളിവുഡ് നടി തമന്ന ഭാട്ടിയയുടെ ജീവിതം പാഠഭാഗത്തിൽ ഉൾപ്പെടുത്തിയതിന് സ്കൂൾ അധികൃതർക്കെതിരേ പ്രതിഷേധിച്ച് രക്ഷിതാക്കൾ. ഹെബ്ബാളിലെ സിന്ധി ഹൈസ്കൂളിലാണ് പ്രതിഷേധമുണ്ടായത്. സിന്ധി സമുദായത്തിലെ പ്രമുഖരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലാണ് തമന്നയെ ഉൾപ്പെടുത്തിയത്. ഏഴാംക്ലാസിലെ പാഠപുസ്തകത്തിലാണിത്. സിന്ധി സമുദായത്തിലുൾപ്പെട്ട പ്രമുഖനടിയാണ് തമന്ന. തമന്നയെപ്പറ്റി പഠിക്കുന്ന വിദ്യാർഥികൾ ഇന്റർനെറ്റിൽ അവരെ തിരഞ്ഞാൽ മോശം ഉള്ളടക്കം ലഭിക്കുമെന്നുപറഞ്ഞാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. ബാലാവകാശ കമ്മിഷനും പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷനും അവർ പരാതിനൽകി.

Read More

ജിയോ റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകേണ്ടി വരും; പുതുക്കിയ നിരക്ക് ജൂലൈ മുതൽ 

ഡൽഹി: റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് നിലവിലെ സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ ഗണ്യമായ വർധനവാണ് ഉണ്ടാകുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവ് 209 രൂപയില്‍ നിന്ന് 249 രൂപയായി വർധിക്കും.…

Read More

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ : സ്വകാര്യ ധനകാര്യകമ്പനിയിൽ ജോലിചെയ്തിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ധാരാപുരം കാമരാജപുരം സ്വദേശി ബി. പ്രകാശാണ് (32) മരിച്ചത്. ഇയാൾക്ക് ഭാര്യയും മൂന്നുവയസ്സുള്ള ആൺകുട്ടിയുമുണ്ട്. കടബാധ്യതയെത്തുടർന്ന് ആത്മഹത്യചെയ്തതാണെന്നാണ് സൂചന. ധാരാപുരംപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

നഗരത്തിലെ ഐ.ടി. ജീവനക്കാരനെ കൊലപ്പെടുത്തി തടാകക്കരയിൽ കുഴിച്ചിട്ട സുഹൃത്തുക്കൾ അറസ്റ്റിൽ

ചെന്നൈ : മദ്യപിക്കുന്നതിനിടയിലുണ്ടായ കൈയേറ്റത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ. മറൈമലൈ നഗറിൽ താമസിച്ചിരുന്ന ടി. വിഘ്‌നേശിനെ (26) കൊലപ്പെടുത്തിയ വിശ്വനാഥൻ (23), ബിഹാർ സ്വദേശി ദിൽഖുഷ് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായിരുന്ന വിഘ്‌നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് മറൈമലൈ നഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥൻ പിടിയിലായത്. വിഘ്‌നേശിന്റെ മൊബൈൽ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്നു കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യംചെയ്തത്. ആദ്യം കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. വിഘ്‌നേശും…

Read More