നഗരത്തിൽ ഗിഫ്റ്റ് കടയുടെ മറവിൽ സ്വർണം കടത്തി; ഒൻപതുപേർ അറസ്റ്റിൽ

0 0
Read Time:1 Minute, 58 Second

ചെന്നൈ : വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവിൽ രണ്ടുമാസത്തിൽ കടത്തിയത് 267 കിലോയോളം സ്വർണമെന്ന് പിടിയിലായ ആളുടെ മൊഴി.

ഒരു കിലോയോളം സ്വർണവുമായി കടയിലെ ജീവനക്കാരൻ കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ സ്വർണംകടത്തൽ നടത്തിയതായി തെളിഞ്ഞത്.

തുടർന്ന് ഗിഫ്റ്റ് കടയുടമയും യൂട്യൂബറുമായ സബീർ അലി അടക്കം മറ്റ് എട്ടുപേർകൂടി പിടിയിലായി. പ്രതികളിലൊരാൾ ശ്രീലങ്ക സ്വദേശിയാണ്.

മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരുകിലോ സ്വർണവുമായി കഴിഞ്ഞ ദിവസമാണ് കടയിലെ ജീവനക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്. ശ്രീലങ്കയിൽനിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാൾക്ക് സ്വർണം കൈമാറിയത്.

തുടർന്ന് ശ്രീലങ്കൻ സ്വദേശിയെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പിന്നീടാണ് സ്വർണം കടത്തുന്നതിനുവേണ്ടിമാത്രമാണ് കടമുറി വാടകയ്ക്കെടുത്തതെന്ന് തെളിഞ്ഞത്.

രണ്ടുമാസംമുമ്പായിരുന്നു സബീർ കടമുറി വാടകയ്ക്കെടുത്തത്. പിന്നീട് ഏഴുജീവനക്കാരെ ഇവിടെ നിയമിക്കുകയും ചെയ്തു.

വിദേശത്തുനിന്ന് ഇടനിലക്കാർ കടത്തിക്കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനുള്ളിൽവെച്ച് വാങ്ങി പുറത്തെത്തിച്ചിരുന്നത് കടയിലെ ജീവനക്കാരായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts