Read Time:54 Second
ചെന്നൈ : സാമ്പത്തികക്രമക്കേട് അടക്കം ആരോപണങ്ങൾ നേരിടുന്ന പെരിയാർ സർവകലാശാല വൈസ് ചാൻസലർ ആർ. ജഗന്നാഥന്റെ കാലാവധി ഒരുവർഷംകൂടി നീട്ടി.
ഞായറാഴ്ച സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് ഒരുദിവസംമുമ്പ് ഗവർണർ ആർ.എൻ. രവി അടുത്ത മേയ് 19 വരെ പദവി നീട്ടിക്കൊടുത്തത്.
സംവരണം പാലിച്ചില്ല, വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കൽ, സോഫ്റ്റ്വേർ വാങ്ങുന്നതിൽ സാമ്പത്തികക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജഗന്നാഥനെതിരേയുള്ളത്.
ജീവനക്കാരുടെ സംഘടനാനേതാവിനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റും നേരിട്ടിട്ടുണ്ട്.