Read Time:57 Second
ചെന്നൈ : ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റുമരിച്ചു. തിരുവാരൂരിലെ മാരിയമ്മർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുമ്പോൾ മധുരാജാണ് മരിച്ചത്.
മധുരാജ് അടക്കം നാലുപേർചേർന്ന് ബോർഡ് ഉയർത്തുമ്പോൾ അതിന്റെ ഒരുഭാഗം വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. നാലുപേർക്കും ഷോക്കേറ്റു.
മധുരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുരണ്ടുപേർ പ്രാഥമികചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു.