സ്ത്രീകൾക്ക് ഉപജീവനം മെച്ചപ്പെടുത്താൻ പിങ്ക് ഓട്ടോ’ പദ്ധതി; പതിനേഴ് സ്ത്രീകൾക്ക് ഓട്ടോറിക്ഷകൾ നൽകി

0 0
Read Time:1 Minute, 21 Second

ചെന്നൈ : ഒട്ടേറെ മലയാളിവനിതകളുടെ നേതൃത്വത്തിൽ അണ്ണാനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടന എന്യു (അസോസിയേഷൻ ഫോർ നോൺ-ട്രഡീഷണൽ എംപ്ലോയ്മെന്റ് ഫോർ വുമൺ) 17 സ്ത്രീകൾക്ക് ഉപജിവനം മെച്ചപ്പെടുത്താനായി ഓട്ടോറിക്ഷകൾ വാങ്ങാൻ ഒരു ലക്ഷം വീതം സഹായധനം നൽകി.

ഫോർട്ട്‌സ് ലാബ്‌സ്, റോട്ടറി ക്ലബ് ഓഫ് അഡയാർ എന്നിവയുമായി സഹകരിച്ച് ‘പിങ്ക് ഓട്ടോ’ പദ്ധതി എന്ന പേരിലാണ് സഹായം നൽകിയത്. 17 വനിതകൾക്കും ഓട്ടോറിക്ഷകളുടെ താക്കോൽ കൈമാറി. ഫോർട്ട്സ് ലാബ്സ് ചെയർമാൻ ഡോ.എസ്.വി. വീരമണി ഉദ്ഘാടനം ചെയ്തു.

റോട്ടറി ജില്ലാ ഗവർണർ രവി രാമൻ, ജില്ലാ വനിതാ ശാക്തീകരണവകുപ്പ് ചെയർപേഴ്സൺ ആർ.ടി.എൻ. ഉഷ സരോഗി, എന്യു ചെയർപേഴ്സൺ ഡോ.അനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വനിതകൾക്കായി ഒട്ടേറെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ എന്യു സൗജന്യമായി നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9940072332 എന്ന നമ്പറിൽ ബന്ധപ്പെടാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts