കിറുകൃത്യം; തീവണ്ടികളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ മുൻപിൽ എത്തി ദക്ഷിണ റെയിൽവേ

ചെന്നൈ : തീവണ്ടികളുടെ സമയനിഷ്ഠ പാലിക്കുന്നതിൽ റെയിൽവേ സോണുകളിൽ ദക്ഷിണ റെയിൽവേ മുൻപിൽ. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ – ജൂൺ കാലയളവിൽ 91.6 ശതമാനം തീവണ്ടികളും കൃത്യസമയത്ത് സർവീസ് നടത്തിയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ദക്ഷിണ റെയിൽവേയിലെ 90 ശതമാനം വണ്ടികൾ സമയനിഷ്ഠ പാലിച്ചു. ദക്ഷിണ റെയിൽവേ ഒരു മാസം 10,000 തീവണ്ടികളാണ് ഓടിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ 27,631 തീവണ്ടികളും കൃത്യ സമയത്ത് ഓടി. ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 82.4 ശതമാനം, സെൻട്രൽ റെയിൽവേയിൽ 78.5 ശതമാനം എന്നിങ്ങനെയാണ്…

Read More

നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി

ചെന്നൈ : നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി. റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് അയച്ചു. സാധാരണ ജൂലായ് ഒന്ന് മുതൽ തീവണ്ടികളുടെ സമയക്രമം വിശദമാക്കുന്ന ടൈംടേബിൾ ജൂൺ 30-ന് മുൻപ് തന്നെ റെയിൽവേ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണ നിലവിലുള്ള റെയിൽവേ ടൈംടേബിൾ 2025 ജനുവരി ഒന്നു വരെ അതേ രീതിയിൽ തുടരുമെന്നും കൂടുതൽ കാര്യക്ഷമമായ ടൈം ടേബിൾ ഇറക്കാനാണ് സമയമെടുക്കുന്നതെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.

Read More

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 അധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് പരുപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആൾ ദൈവമായ ഭോലെ ബാബാ യുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണ് പരിപാടിയെന്നും. ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ…

Read More

ശ്മശാനത്തിനുള്ളിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ നിലയിൽ

ചെന്നൈ : പെരുങ്കളത്തൂർ ഗുണ്ടുമേടുള്ള ശ്മശാനത്തിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സമീപവാസികളായ അണ്ണാമലൈ (23), തമിഴരശൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. കൊല്ലപ്പെട്ട രണ്ട് പേർക്കും കഞ്ചാവ് കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .

Read More

സംസ്ഥാനത്തെ 99 ശതമാനം പോലീസ് സ്റ്റേഷനുകളും ഇനി സി.സി.ടി.വി.യുടെ അകമ്പടിയിൽ

cctv

ചെന്നൈ : സംസ്ഥാനത്തെ 1,500 പോലീസ് സ്റ്റേഷനുകളിൽ 99 ശതമാനത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായി സംസ്ഥാനസർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ അഡ്വ. നിജാമുദ്ദീൻ സമർപ്പിച്ച ഹർജിയിൽ തുടർവാദം കേൾക്കവെ സംസ്ഥാനസർക്കാർചീഫ് ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെയാണ് അറിയിച്ചത്.

Read More

ബലാത്സം​ഗം ചെയ്തത് രാസലഹരി കലർന്ന പാനീയം നൽകിയ ശേഷം; ഭീഷണിപ്പെടുത്തുന്നു: ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സം​ഗം ചെയ്തെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ചു. ബലാത്സം​ഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം. വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാ​ഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാ​ഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് നടി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണം. സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി…

Read More

നിലവിൽവന്ന പുതിയ ക്രിമിനൽ നിയമം; തമിഴ്‌നാട്ടിൽ ആദ്യത്തെ അറസ്റ്റുരേഖപ്പെടുത്തി

ചെന്നൈ : ഇന്ത്യൻ ശിക്ഷാനിയമത്തിനുപകരമുള്ള ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) പ്രകാരം തമിഴ്‌നാട്ടിൽ ആദ്യത്തെ അറസ്റ്റുരേഖപ്പെടുത്തി. സ്ത്രീയുടെ കുളിമുറിദൃശ്യം പകർത്തിയ 21-കാരനാണ് നിയമം പ്രാബല്യത്തിൽവന്ന ആദ്യദിവസം അറസ്റ്റിലായത്. 25-കാരിയുടെ കുളിമുറിദൃശ്യം പകർത്തുന്നതിനിടെയാണ് ചെന്നൈ ട്രിപ്ലിക്കെയ്നിലെ സാരഥിയെ പുതിയ ക്രിമിനൽനിയമപ്രകാരം ഐസ് ഹൗസ് പോലീസ് അറസ്റ്റുചെയ്തത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പുതിയ എഫ്.ഐ.ആർ. ഫോമുകൾ വിതരണംചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി. ശങ്കർ ജിവാൾ പറഞ്ഞു. പുതിയ നിയമങ്ങൾ ഇംഗ്ലീഷിൽനിന്ന് തമിഴിലേക്ക് വിവർത്തനംചെയ്യുന്നതിനുള്ള ജോലികൾ അതിവേഗം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

സ്വകാര്യവാഹനങ്ങളിൽ ‘സ്റ്റിക്കർ’ ദുരുപയോഗം : അഭിഭാഷകർക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

sticker

ചെന്നൈ : സ്വകാര്യവാഹനങ്ങളിൽ അനധികൃതമായി ‘അഡ്വക്കേറ്റ്’ സ്റ്റിക്കറുകൾ പതിപ്പിക്കുന്ന അഭിഭാഷകർക്കെതിരേ പോലീസിന് സ്വതന്ത്രമായി നടപടിയെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ട്രാഫിക് നിയമലംഘനങ്ങളിൽനിന്ന് രക്ഷപ്പെടാനായി അഭിഭാഷകർ തങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിച്ച് ദുരുപയോഗം ചെയ്യുന്നത്‌ തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എസ്. ദേവദാസ് ഗാന്ധി വിൽസൺ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. ‘പോലീസ് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. അനധികൃതമായി സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കാൻ സുപ്രീംകോടതിതന്നെ ഒന്നിലധികം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. To advertise…

Read More

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി; സഖാവ് ഭീമൻ രഘു!!

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു. വാക്കുകളിങ്ങനെ അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്. എന്തായാലും അടുത്ത മന്ത്രി…

Read More

സഹപാഠികളുടെ വീട്ടിൽ എസ്.ഐ. ചമഞ്ഞ്‌ കവർച്ച നടത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട് പോലീസിൽ എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണംനടത്തിയ യുവതി പിടിയിൽ. തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടിൽ പോലീസ്‌വേഷത്തിലെത്തി കവർച്ചനടത്തിയത്. ഇവരുടെ സന്ദർശത്തെത്തുടർന്ന് പണം നഷ്ടമായ വീട്ടുകാർ പിന്തുടർന്ന് പിടികൂടുകയും പിന്നീട് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ചെന്നൈയ്ക്കുസമീപം ചെങ്കൽപ്പേട്ടിൽ എസ്.ഐ.യായി പ്രവർത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടൽക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടിൽ വന്നതെന്നുംപറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്. ആദ്യവീട്ടിലെത്തിയപ്പോൾ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി. ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വർണമാലയും കാണാതാകുകയായിരുന്നു.…

Read More