ജയിലിൽ നിന്ന് മയക്കുമരുന്ന് കടത്ത് ആസൂത്രണം; 70 കാരൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

0 0
Read Time:2 Minute, 48 Second

ചെന്നൈ : കുടുംബവുമായി ബന്ധപ്പെടാനുള്ള ജയിലിലെ വീഡിയോ കോൾ സൗകര്യം മയക്കുമരുന്ന് കടത്താൻ ദുരുപയോഗം ചെയ്ത വയോധികൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.

ചെന്നൈ പുഴൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന കാശിലിംഗവും (70) ഭാര്യ കൃഷ്ണകുമാരി (64) ഉൾപ്പെടെ ആറുപേരാണ് പിടിയിലായത്.

കാശിലിംഗം ആസൂത്രണം ചെയ്ത പ്രകാരം ശ്രീലങ്കയിലേക്ക് ബോട്ടിൽ മെതാംഫെറ്റാമൈൻ കടത്തിയതിനാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചെന്നൈ സോണൽ യൂണിറ്റ് ഇവരെ പിടികൂടിയത്.

കാശിലിംഗവും ഭാര്യയും ചെന്നൈയിൽ താമസമാക്കിയ ശ്രീലങ്കൻ പൗരൻമാരാണ്. പിടിയിലായവരിൽ മറ്റു മൂന്നു ശ്രീലങ്കക്കാർ കൂടിയുണ്ട്.

ഇവരിൽനിന്ന് ഒന്നരക്കോടി രൂപ വിലമതിപ്പുളള 1.47 കിലോ മയക്കു മരുന്ന് പിടിച്ചെടുത്തു. ജയിലിൽനിന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ചാണ് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താൻ കാശിലിംഗം ആസൂത്രണം നടത്തിയതെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു.

ജൂൺ 11 നായിരുന്നു ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇതിൽ ആദ്യം പിടിയിലായത് പ്രായപൂർത്തിയാകാത്ത രണ്ട് ശ്രീലങ്കൻ പൗരന്മാരാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുളളവരുടെ അറസ്റ്റ്.

കാശിലിംഗം ജയലിലിൽനിന്ന് വീഡിയോ കോളിലൂടെ നിർദേശം നൽകിയതനുസരിച്ച് ഭാര്യ ചെന്നൈ റെഡ് ഹിൽസിലെ ഷോപ്പിങ് മാളിനുസമീപം വെച്ച് ഒരാളിൽനിന്ന് മയക്കുമരുന്ന് സ്വീകരിച്ച ശേഷം റോഡ് മാർഗം രാമേശ്വരത്തെ മണ്ഡപം അഭയാർഥി ക്യാമ്പിലെത്തിക്കുകയായിരുന്നു. തുടർന്ന് ബോട്ടിൽ ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് എൻ.സി.ബി.അധികൃതർ അറിയിച്ചു.

മയക്കുമരുന്നു കടത്തിയ കേസിലാണ് കേസിലാണ് 2021 ഡിസംബറിൽ കാശിലിംഗം ജയിൽ ശിക്ഷ അനുഭവിക്കുന്നത്. പുതിയ കേസിൽ കാശിലിംഗത്തെ എൻ.സി.ബി ഉദ്യോഗസ്ഥർ വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts