Read Time:1 Minute, 11 Second
ചെന്നൈ : ഇന്ത്യൻ ശിക്ഷാനിയമത്തിനുപകരമുള്ള ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) പ്രകാരം തമിഴ്നാട്ടിൽ ആദ്യത്തെ അറസ്റ്റുരേഖപ്പെടുത്തി. സ്ത്രീയുടെ കുളിമുറിദൃശ്യം പകർത്തിയ 21-കാരനാണ് നിയമം പ്രാബല്യത്തിൽവന്ന ആദ്യദിവസം അറസ്റ്റിലായത്.
25-കാരിയുടെ കുളിമുറിദൃശ്യം പകർത്തുന്നതിനിടെയാണ് ചെന്നൈ ട്രിപ്ലിക്കെയ്നിലെ സാരഥിയെ പുതിയ ക്രിമിനൽനിയമപ്രകാരം ഐസ് ഹൗസ് പോലീസ് അറസ്റ്റുചെയ്തത്.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പുതിയ എഫ്.ഐ.ആർ. ഫോമുകൾ വിതരണംചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി. ശങ്കർ ജിവാൾ പറഞ്ഞു.
പുതിയ നിയമങ്ങൾ ഇംഗ്ലീഷിൽനിന്ന് തമിഴിലേക്ക് വിവർത്തനംചെയ്യുന്നതിനുള്ള ജോലികൾ അതിവേഗം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.