ചെന്നൈ : തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ്(45), തമിഴ്‌നാട് സ്വദേശികളായ ശേഖർ(42), സുധാകർ(44), മാരിമുത്തു(53), വിനോദ് (37), കാർത്തികേയൻ(37), ശക്തിവേൽ(32), മണികണ്ഠൻ(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ, അഞ്ചുപവൻ സ്വർണം, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മണപ്പാറ വീരപ്പുരിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന സുധാകറിനെയാണ് (44) തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ സ്റ്റോർ നടത്തുന്നതിനൊപ്പം സുധാകറും ഭാര്യയും രോഗികളെ പരിശോധിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞദിവസം നൗഷാദടക്കം ഒരുസംഘമാളുകൾ…
Read MoreDay: 5 July 2024
എംബിബിഎസ് യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ വില്പനയ്ക്ക്; പരസ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലുള്ള യോഗ്യതാ പരീക്ഷ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന്‍റെ ചോദ്യപേപ്പര്‍ വില്പനയ്ക്കെന്ന് ടെലഗ്രാമില്‍ പരസ്യം ചെയ്തവര്‍ക്ക് എതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകൾ…
Read Moreകോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.
Read Moreസർക്കാർ ബസിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശം; കണ്ടക്ടർമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ : യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ബസ് കണ്ടക്ടർമാർക്ക് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എൻ.എസ്.ടി.സി) പാരിതോഷികം പ്രഖ്യാപിച്ചു. എല്ലാ മാസവും ഇലക്‌ട്രോണിക് പണമിടപാടുകളിലൂടെ പരമാവധി യാത്രാടിക്കറ്റ് നൽകുന്ന കണ്ടക്ടർമാർക്ക് സമ്മാനത്തുകയും പ്രശംസിപത്രവും നൽകും. നിലവിൽ ഏതാനും സർക്കാർ ബസുകളിൽ ഇലക്‌ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെയാണ് ടിക്കറ്റ് നൽകുന്നത്. ഇതുവഴി യാത്രക്കാർക്ക് യു.പി.ഐ., ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് നൽകാനാവും.
Read Moreകോയമ്പേട് ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ചെന്നൈ : കോയമ്പേട് ചന്തയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീവെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയല്ലൂർ സ്വദേശിയായ പഴനിമുത്തുവാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് ബസിന് തീപ്പിടിച്ചത്. തുടർന്ന് സമീപമുണ്ടായിരുന്ന പത്തോളം വാഹനങ്ങളിലേക്കും തീ വ്യാപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് തീപ്പിടിച്ച ബസിനുള്ളിലേക്ക് ഒരാൾ കയറിപ്പോകുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് പഴനിമുത്തുവാണെന്ന് തെളിയുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഇയാൾ നൽകുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreനഗരത്തിലെ മലയാളികളായ വനിതകൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രപ്രദർശനം നാളെ തുടങ്ങും
ചെന്നൈ : ചെന്നൈയിലെ പ്രതിഭാധനരായ 20 വനിതകളുടെ ചിത്രപ്രദർശനം ജൂലായ് ആറിനും ഏഴിനും ആൽവാർപ്പേട്ട് എൽഡാംസ് റോഡ് സി.പി.ആർട്സ് സെന്ററിലെ ശകുന്തള ആർട്ട് ഗാലറിയിൽനടക്കും. ആറിന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വേൽസ് സർവകലാശാല പ്രൊ-ചാൻസലർ ഡോ. ആരതി ഗണേഷ്, ചിത്രകാരി രമ സുരേഷ്, ഡോ. എ. തമിഴ്‌സെൽവി തുടങ്ങിയവർ മുഖ്യാതിഥികളാവും. മലയാളിയായ സ്മിത ബി. മേനോൻ ഉൾപ്പെടെയുള്ള ചിത്രകാരികളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും. തമിഴ്നാട് ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് അസോസിയേഷൻ അംഗവും ചിത്രകാരിയുമായ ഗായത്രി രാജയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മുതൽ…
Read Moreതൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കും; മാംസം വിൽക്കുന്നതിന് വിലക്ക്
തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ…
Read Moreഅണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ
സേലം : അണ്ണാ ഡി.എം.കെ. സേലം കൊണ്ടലാംപട്ടി മേഖലാ സെക്രട്ടറി ഷൺമുഖത്തെ (60) ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൊണ്ടലാംപട്ടിയിലെ പാർട്ടി ഓഫീസിൽനിന്ന് ദാദകാപട്ടിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. സംഭവത്തിൽ ഡി.എം.കെ. പ്രാദേശികനേതാവും സേലം കോർപ്പറേഷൻ 55-ാം വാർഡ് കൗൺസിലറുടെ ഭർത്താവുമായ സതീഷ്‌കുമാർ ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് സതീഷ്‌കുമാർ (48), അരുൺകുമാർ (28), മുരുകൻ (23), ബാബു (45), ശ്രീനിവാസൻ (25), ഭൂപതി (25), കറുപ്പണ്ണൻ (31), ഗൗതമൻ (33), നവീൻ (25)…
Read Moreപ്രധാനാധ്യാപകനെ സ്ഥലം മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
ചെന്നൈ : പ്രധാനാധ്യാപകനെ സ്ഥലം മാറ്റിയതിൽ ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. മയിലാടുതുറൈയിലെ മണൽമേടിനടുത്ത കടുവൻകുടി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ മുരുഗയ്യന്റെ അപ്രതീക്ഷിത സ്ഥലംമാറ്റമാണ് പ്രതിഷേധത്തിനിടയാക്കിയത്. മുരുഗയ്യനെ സ്ഥലംമാറ്റിയ നടപടി സ്കൂളിന്റെ വികസനത്തെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും അതു തടയാനാവശ്യപ്പെട്ടത്. പത്തുവർഷം മുമ്പാണ് മുരുഗയ്യൻ സ്കൂളിലെ പ്രധാനാധ്യാപകനായി എത്തിയത്. അന്ന് വെറും 20 വിദ്യാർഥികൾ മാത്രമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. മുരുഗയ്യൻ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളുടെഎണ്ണം നൂറിലേറെയാക്കി. അതോടെ സ്കൂളിന്റെ പ്രവർത്തനം കൂടുതൽമെച്ചപ്പെടാൻ…
Read Moreവടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പിട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ…
Read More