Read Time:1 Minute, 3 Second
ചെന്നൈ : ചെന്നൈയിലെ പ്രതിഭാധനരായ 20 വനിതകളുടെ ചിത്രപ്രദർശനം ജൂലായ് ആറിനും ഏഴിനും ആൽവാർപ്പേട്ട് എൽഡാംസ് റോഡ് സി.പി.ആർട്സ് സെന്ററിലെ ശകുന്തള ആർട്ട് ഗാലറിയിൽനടക്കും.
ആറിന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വേൽസ് സർവകലാശാല പ്രൊ-ചാൻസലർ ഡോ. ആരതി ഗണേഷ്, ചിത്രകാരി രമ സുരേഷ്, ഡോ. എ. തമിഴ്‌സെൽവി തുടങ്ങിയവർ മുഖ്യാതിഥികളാവും.
മലയാളിയായ സ്മിത ബി. മേനോൻ ഉൾപ്പെടെയുള്ള ചിത്രകാരികളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും.
തമിഴ്നാട് ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് അസോസിയേഷൻ അംഗവും ചിത്രകാരിയുമായ ഗായത്രി രാജയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയാണ് പ്രദർശനസമയം.