ചെന്നൈ : മൂന്നുമാസത്തിനിടെ സേലം റെയിൽവേ ഡിവിഷനിൽ യാത്രക്കാരിൽനിന്ന് പിഴയായി ഈടക്കിയത് 5.88 കോടി രൂപ. 2024 ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിലെ കണക്കാണിത്.
ടിക്കറ്റില്ലാതെ യാത്രചെയ്തതുൾപ്പെടെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ നടത്തിയവരിൽനിന്ന് പിഴയീടാക്കിയിട്ടുണ്ട്.
ഈവർഷം നടത്തിയ 12,900 പരിശോധനകളിൽ 79,525 കേസുകളാണ് രജിസ്റ്റർചെയ്തത്. മുൻവർഷം ഇത് 3.27 കോടി രൂപയായിരുന്നു. 79.7 ശതമാനം അധികവരുമാനം ലഭിച്ചു.
ഈവർഷം ടിക്കറ്റില്ലാതെ യാത്രചെയ്തവർ 42,823 പേരാണ്. അവരിൽനിന്ന് 3.62 കോടി രൂപയാണ് ഈടാക്കിയത്.
മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 36.1 ശതമാനം വർധനയുണ്ട്. പിഴയായി ലഭിച്ചതാകട്ടെ 49 ശതമാനം അധികം തുകയും.
അനധികൃത യാത്ര നടത്തിയ 36,619 പേരിൽനിന്നായി ഈടാക്കിയത് 2.25 കോടി രൂപയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 121.7 ശതമാനം അധിക കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അനുവദിച്ചതിലധികം ലഗേജ് കൊണ്ടുപോയതിന് 83 കേസുകളിൽ നിന്നായി 45,801 രൂപയും പിഴയായി ഈടാക്കി.