ചെന്നൈ : തുടർച്ചയായി 4 വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ ഐ.ടി ജീവനക്കാരൻ്റെ ഭാര്യയും മകളും മരിച്ചു .
ഇന്നലെ വൈകിട്ട് കാറിൽ കുടുംബസമേതം മധുരാന്തകത്തിനു സമീപത്തെ കന്നുകാലി ഫാമിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു സുദർശൻ.
ഐടി കമ്പനിയിൽ ജോലി ചെയ്യുകയും ചെങ്കൽപട്ടിലെ ദൽഹാംപൂർ പ്രദേശത്തെ ഒരു അപ്പാർട്ട്മെൻ്റിൽ താമസിക്കുകായും ചെയ്യുന്ന സുദർശനും (37) ഭാര്യ രഞ്ജിനിയും (36) ഒരു ഇവർക്ക് സാത്വിക (10), മനസ്വിനി (7) എന്നീ രണ്ട് പെൺമക്കളുമാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
ഇവരുടെ കാറിന് മുന്നിലൂടെ ഒരു ഓമ്നി ബസ് കടന്നുപോയി. ട്രിച്ചി-ചെന്നൈ ദേശീയപാതയിൽ ചെങ്കൽപട്ടിന് സമീപം പാലവേലിയിൽ ജീവനക്കാരെ കയറ്റാൻ നിർത്തിയിട്ടിരുന്ന സ്വകാര്യ കമ്പനിയുടെ ബസിന് പിന്നിൽ ഈ ഓമ്നി ബസ് ഇടിച്ചു നിന്നു.
തൊട്ട് പിന്നാലെ എത്തിയ സുദർശൻ പെട്ടെന്ന് കാർ നിർത്താൻ കഴിയാതെ തുടർന്ന് ഒമ്നി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറകെ വന്ന മറ്റൊരു ലോറി ഇവരുടെ കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ 4 വാഹനങ്ങളാണ് തുടർച്ചയായി കൂട്ടിയിടിച്ചത്.
കാറിൽ യാത്ര ചെയ്തിരുന്ന രഞ്ജിനിയും മകൾ മനസ്വിനിയും സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരിച്ചു.
സുദർശനും സാത്വികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്കൽപട്ട് താലൂക്ക് പോലീസ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് അയച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. പോലീസും ഫയർഫോഴ്സും 108 ആംബുലൻസ് ജീവനക്കാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഈ അപകടത്തെത്തുടർന്ന് ട്രിച്ചി-ചെന്നൈ ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്കുണ്ടായി,