Read Time:39 Second
ചെന്നൈ : കച്ചത്തീവിന് സമീപം മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരേ ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം. ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആറ് ബോട്ടുകളിലെ വലകളും നശിപ്പിച്ചു.
രാമനാഥപുരത്തുനിന്ന് കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരേയാണ് ആക്രമണം നടന്നത്. നാല് ബോട്ടുകളിലായെത്തിയ ശ്രീലങ്കൻ നാവിക സേനാംഗങ്ങൾ ആക്രമണം നടത്തിയത്.